ന്യൂഡൽഹി > വാട്സാപ്പിന്റെ പുതിയ സ്വകാര്യതാനയത്തിന് എതിരായ കോംപറ്റീഷൻ കമീഷൻ ഓഫ് ഇന്ത്യ (സിസിഐ)യുടെ അന്വേഷണം സ്റ്റേ ചെയ്യണമെന്ന ആവശ്യം ഡൽഹി ഹൈക്കോടതി തള്ളി. സിസിഐ അന്വേഷണത്തിൽ ഇടപെടില്ലെന്ന ഹൈക്കോടതി സിംഗിൾബെഞ്ച് ഉത്തരവിന് എതിരെ വാട്സാപ്പും മാതൃകമ്പനിയായ ഫെയ്സ്ബുക്കും നൽകിയ അപ്പീലിലാണ് ഹൈക്കോടതിയുടെ അവധിക്കാലബെഞ്ച് നിലപാട് വ്യക്തമാക്കിയത്.
അന്വേഷണവുമായി ബന്ധപ്പെട്ട ചോദ്യാവലിക്ക് മറുപടി നൽകണമെന്ന് ആവശ്യപ്പെട്ട് ജൂൺ നാലിന് സിസിഐ വാട്സാപ്പിന് നോട്ടീസ് നൽകി. ഈ നോട്ടീസിന്റെ കാലാവധി വ്യാഴാഴ്ച അവസാനിക്കാനിരിക്കെയാണ് വാട്സാപ് കോടതിയെ സമീപിച്ചത്. സിംഗിൾബെഞ്ച് ഉത്തരവിന് എതിരെ വാട്സാപ് ഡിവിഷൻ ബെഞ്ചിനെ സമീപിച്ചു.