തിരുവനന്തപുരം > തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിൽ കോവിഡ് മാനദണ്ഡം പാലിച്ച് ദർശനത്തിന് അനുമതി. ഇത് സംബന്ധിച്ച് ബോർഡ് ഉത്തരവ് പുറത്തിറക്കി.
15 പേർക്ക് ഒരേ സമയം ക്ഷേത്രത്തിനുള്ളിൽ പ്രവേശിച്ച് ദർശനം നടത്താം. ശ്രീകോവിലിൽ നിന്ന് ഭക്തർക്ക് നേരിട്ട് വഴിപാട് പ്രസാദങ്ങൾ വിതരണം ചെയ്യാൻ പാടില്ല. വഴിപാട് പ്രസാദങ്ങൾ നാലമ്പലത്തിന് പുറത്ത് മാത്രമേ വിതരണം ചെയ്യാൻ പാടുള്ളൂ. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16 ശതമാനത്തിൽ കൂടുതലുള്ള പ്രദേശങ്ങളിലെ ക്ഷേത്രങ്ങളിൽ ഇളവുകൾ നൽകില്ലെന്നും ഉത്തരവിൽ പറയുന്നു.