Also Read:
വിസ്മയ തൂങ്ങിമരിക്കുകയായിരുന്നുവെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. എന്നാൽ സ്വയം ജീവനൊടുക്കിയതാണോ അതോ കൊലപാതകമാണോ എന്ന് പോലീസ് തീര്‍ത്തു പറഞ്ഞിട്ടില്ല. എല്ലാ വശങ്ങളും പരിശോധിച്ച ശേഷമേ ഇക്കാര്യത്തിൽ അന്തിമനിഗമനത്തിലെത്തൂ എന്നാണ് പോലീസ് പറയുന്നത്. കിരൺ തന്നെ മര്‍ദ്ദിച്ചെന്നു കാണിച്ച് വിസ്മയ കഴിഞ്ഞ ദിവസങ്ങളിൽ ബന്ധുവിനു പരിക്കുകളുടെ ചിത്രങ്ങള്‍ അയച്ചു നല്‍കിയിരുന്നു. വിസ്മയയെ മര്‍ദ്ദിച്ചിരുന്നതായി കിരണും പോലീസിനു മൊഴി നല്‍കിയിട്ടുണ്ട്. നിലവിൽ ഗാര്‍ഹിക പീഡന നിരോധന നിയമപ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്. എന്നാൽ കൂടുതൽ ബന്ധുക്കള്‍ക്കെതിരെ കെസെടുക്കുന്ന കാര്യത്തിൽ ഇന്നു തീരുമാനമുണ്ടാകും. നിലവിൽ കൊട്ടാരക്കര സബ് ജയിലിൽ റിമാൻഡിലാണ് കിരൺകുമാര്‍.
Also Read:
സ്ത്രീധനം വേണ്ടെന്നു പറഞ്ഞാണ് കിരൺകുമാര്‍ തങ്ങളെ സമീപിച്ചതെന്നാണ് വിസ്മയയുടെ കുടുംബം മാധ്യമങ്ങളോടു പറഞ്ഞത്. എന്നാൽ വിവാഹത്തിനു ശേഷം നിലപാട് മാറ്റുകയായിരുന്നു. സ്ത്രീധനത്തിൻ്റെ പേരു പറഞ്ഞ് വിവാഹം കഴിഞ്ഞതു മുതൽ പീഡനം തുടങ്ങുകായയിരുന്നുവെന്ന് വിസ്മയയുടെ കുടുംബം ആരോപിച്ചു. 100 പവൻ സ്വര്‍ണവും ഒന്നേകാൽ ഏക്കര്‍ ഭൂമിയും ഒരു കാറും നല്‍കിയിരുന്നെങ്കിലും കാറിൻ്റെ മൂല്യം കുറവാണെന്നു പറഞ്ഞായിരുന്നു പീഡനമെന്നും കുടുംബം ആരോപിച്ചു.