കഴിഞ്ഞ ദിവസങ്ങളില്‍ താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ നിരീക്ഷണത്തില്‍ പോവണമെന്ന് കാനം അറിയിച്ചു.
Also Read :
‘കൊവിഡ് – 19 സ്ഥിരീകരിച്ചു, ആശുപത്രിയിൽ അഡ്മിറ്റായി. അടുത്ത ദിവസങ്ങളിൽ ഞാനുമായി സമ്പർക്കം പുലർത്തിയവർ നിരീക്ഷണത്തിൽ പോകേണ്ടതാണ്.’ കാനം ഫേസ്ബുക്കിൽ കുറിച്ചു.
Also Read :
അതേസമയം സംസ്ഥാനത്ത് കൊവിഡ് രണ്ടാം തരംഗത്തിലെ രോഗബാധ കുറഞ്ഞ് വരികയാണ്. ഇന്നലെ 7,499 പേര്‍ക്കായിരുന്നു സ്ഥിരീകരിച്ചത്. തിരുവനന്തപുരം, എറണാകുളം, തൃശൂർ, കൊല്ലം ജില്ലകളിലാണ് കൂടുതൽ കേസുകൾ തിങ്കളാഴ്ച റിപ്പോർട്ട് ചെയ്തത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 13,596 പേര് രോഗമുക്തി നേടിയിരുന്നു. ഇതോടെ 99,693 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 27,04,554 പേര് ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി.