ന്യൂഡൽഹി
ലക്ഷദ്വീപിൽ ഏകാധിപത്യപരവും ജനാധിപത്യവിരുദ്ധവുമായ നടപടികൾ സ്വീകരിക്കുന്ന അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിനെ ഉടൻ പിൻവലിക്കണമെന്ന് അഖിലേന്ത്യാ ലോയേഴ്സ് യൂണിയൻ. ജനവിരുദ്ധ നിയമനിർമാണങ്ങളും ഉത്തരവുകളും റദ്ദാക്കണം. ജനാധിപത്യവിരുദ്ധ നടപടികൾക്കെതിരെ പ്രതിഷേധിച്ചവരെ രാജ്യദ്രോഹം ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി രജിസ്റ്റർ ചെയ്ത കേസുകളും പിൻവലിക്കണം–- അഖിലേന്ത്യാ ലോയേഴ്സ് യൂണിയൻ ദേശീയ സെക്രട്ടറിയറ്റ് പ്രമേയത്തിൽ ആവശ്യപ്പെട്ടു.
ലക്ഷദ്വീപിനെ സംരക്ഷിക്കാനുള്ള പോരാട്ടങ്ങൾക്ക് സംഘടന പിന്തുണ പ്രഖ്യാപിക്കുന്നതായി പ്രസിഡന്റ് ബികാസ് രഞ്ജൻ ഭട്ടാചാര്യയും ജനറൽസെക്രട്ടറി പി വി സുരേന്ദ്രനാഥും പ്രസ്താവനയിൽ പറഞ്ഞു.















