വാഷിങ്ടൺ
തത്സമയ ശബ്ദ സാമൂഹ്യമാധ്യമമായ ക്ലബ് ഹൗസിനു സമാനമായ സംവിധാനം ഉൾപ്പെടുത്തി ഫെയ്സ്ബുക്. തത്സമയ ശബ്ദ സ്ട്രീമിങ്ങിനു പുറമെ പോഡ്കാസ്റ്റിങ് സവിശേഷതയും ഫെയ്സ്ബുക്കിൽ ഉപഭോക്താക്കൾക്ക് ലഭിക്കും. തിങ്കളാഴ്ച പുറത്തിറക്കിയ ഫീച്ചറുകൾ ഇപ്പോൾ അമേരിക്കയിൽ മാത്രമാണ് ലഭിക്കുക. നിലവിൽ വേരിഫൈഡ് അക്കൗണ്ടുള്ളവർക്കാണ് ഈ സവിശേഷത ഉപയോഗിക്കാനാകുക. ഇവർക്ക് തത്സമയ ഓഡിയോ റൂമുകൾ തുറക്കാം. ശേഷം മറ്റുള്ളവരെ സംസാരിക്കാൻ ക്ഷണിക്കാമെന്നും കമ്പനി പറഞ്ഞു. പുതിയ സവിശേഷതകൾ ഫെയ്സ്ബുക്കിന്റെ ശബ്ദ മേഖലയിലേക്കുള്ള യാത്രയുടെ തുടക്കമാണെന്ന് ഫെയ്സ്ബുക് ആപ് വിഭാഗം തലവൻ ഫിജ്ജി സിമോ പറഞ്ഞു. ഏപ്രിലിലാണ് ശബ്ദ രംഗത്തേക്കും കമ്പനി കടക്കുന്നതായി പ്രഖ്യാപിച്ചത്.