തിരുവനന്തപുരം> കടയ്ക്കാവൂരിൽ അമ്മ 14 വയസുള്ള മകനെ പീഡിപ്പിച്ചെന്ന കേസ് വ്യാജമെന്ന് കണ്ടെത്തൽ. അമ്മക്കെതിരായ ആരോപണം വ്യാജമാണെനാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. റിപ്പോർട്ട് പോക്സോ കോടതിയിൽ സമർപ്പിച്ചു.
കഴിഞ്ഞ ഡിസംബറിലാണ് പോക്സോ കേസിൽ നാലുമക്കളുടെ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തത്. അമ്മ പീഡിപ്പിച്ചതായി 14 കാരൻ മൊഴി നൽകുകയായിരുന്നു. ആ മൊഴി വിശ്വസനീയമല്ലെന്നും മെഡിക്കൽ പരിശോധനയിൽ പീഡനം നടന്നതായി കണ്ടെത്താനായില്ലെന്നും അന്വേഷണ സംഘം പറയുന്നു.
തിരുവനന്തപുരം മെഡിക്കൽകോളേജിൽ പ്രേത്യേക മെഡിക്കൽ സംഘമാണ് കൂട്ടിയെ പരിശോധിച്ചത്. 3 വർഷത്തോളം പീഡനത്തിനിരയാക്കിയെന്നാണ് കേസുണ്ടായിരുന്നത്. വ്യക്തിവിരോധം തീർക്കാൻ മുൻ ഭർത്താവ് മകനെ ഉപയോഗിച്ച് നൽകിയ കള്ളകേസാണെന്ന് കുട്ടിയുടെ അമ്മ മൊഴി നൽകിയിരുന്നു.
കേസ് കെട്ടിച്ചമച്ചതാണെന്ന പരാതി യുവതിയുടെ മറ്റൊരു മകനും ബന്ധുക്കളും ആക്ഷൻ കമ്മിറ്റിയും ഉയർത്തിയിരുന്നു. തുടർന്നാണ് അന്വേഷണത്തിന് ഐജിയെ പൊലീസ് മേധാവി ചുമതലപ്പെടുത്തിയത്.വിവാഹമോചനം നേടാതെ കുട്ടികളുടെ അച്ഛൻ രണ്ടാം വിവാഹം കഴിക്കുന്നത് എതിർത്തതിനാൽ വ്യാജപരാതി ഉന്നയിക്കുകയിരുന്നുവെന്നാണ് പറയുന്നത്.