കൊച്ചി> ഇന്ധനവില തുടർച്ചയായി വർധിപ്പിച്ച് ജനവീവിതം ദുസ്സഹമാക്കുന്ന കേന്ദ്രസർക്കാരിനെതിരെ സംസ്ഥാനമാകെ വാഹനങ്ങൾ നിർത്തിയിട്ട് ചക്ര സ്തംഭന സമരം നടത്തി. രാവിലെ 11 മുതൽ 11. 15 വരയാണ് റോഡിൽ വണ്ടികൾ നിർത്തിയിട്ട് പ്രതിഷേധിച്ചത്.
ട്രേഡ് യൂണിയൻ സംയുക്ത സമരസമിതിയുടെ നേതൃത്വത്തിലാണ് ചക്രസ്തംഭന സമരം. സമരസമയത്ത് നിരത്തുകളിൽ വണ്ടി എവിടെയാണോ അവിടെ നിർത്തിയാണ് പ്രതിഷേധിക്കുക. സമരത്തിൽ നിന്നും ആംബുലൻസുകളെ ഒഴിവാക്കി.
അധികനികുതിയും സെസും അവസാനിപ്പിക്കുക, പെട്രോൾ ഡീസൽ വില കേന്ദ്ര സർക്കാർ നിയന്ത്രിക്കുക എന്നീആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.
എറണാകുളം കലൂരിൽ നടന്ന ചക്രസ്തംഭന സമരം
സിഐടിയു, ഐഎൻടിയുസി, എഐടിയുസി, യുടിയുസി, എസ്ടിയു, എച്ച്എംഎസ്, സേവ, ടിയുസിഐ, എഐയുടിയുസി, ഐഎൻഎൽസി, എഐസിടിയു, കെടിയുസി (എം), എച്ച്എംകെപി, കെടിയുസി, എൻടിയുഐ, കെടിയുസി (ബി), കെടിയുസി (ജെ), എൻഎൽസി, ടിയുസിസി, എൻടിയുഐ, ജെടിയു സംഘടനകൾ സമരത്തിൽ പങ്കെടുത്തു.