കാസർകോട് പെരിയയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കൊലപാതക കേസിലെ പ്രതികളുടെ ഭാര്യമാരെ, ജില്ലാ ആശുപത്രിയിൽ താത്കാലിക ജീവനക്കാരായി നിയമിച്ചതിൽ വിമർശനവുമായി മുൻ എം.എൽ.എ. വി.ടി. ബൽറാം. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് ബൽറാമിന്റെ പ്രതികരണം.
450 പാവപ്പെട്ട അപേക്ഷകരെ പറഞ്ഞു പറ്റിച്ചു നടത്തിയ ഈ പ്രഹസന ഇന്റർവ്യൂവിനൊടുവിൽ പെരിയ ഇരട്ട കൊലപാതകക്കേസിലെ ഒന്നാം പ്രതിയുടെ ഭാര്യക്ക് ഒന്നാം റാങ്ക്, രണ്ടാം പ്രതിയുടെ ഭാര്യക്ക് രണ്ടാം റാങ്ക്, മൂന്നാം പ്രതിയുടെ ഭാര്യക്ക് മൂന്നാം റാങ്ക്. നോക്കൂ, എന്ത് കിറുകൃത്യമാണ് കാര്യങ്ങൾ!- ബൽറാം ഫെയ്സ്ബുക്ക് കുറിപ്പിൽ പരിഹസിച്ചു.
വി.ടി. ബൽറാമിന്റെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
പൊതു പണമുപയോഗിച്ച് കൊലക്കേസ് പ്രതികളുടെ കുടുംബങ്ങളെ സംരക്ഷിക്കുന്ന സിപിഎമ്മിന്റെ ഈ പ്രത്യേക തരം ഏക്ഷനെക്കുറിച്ചു കൂടി കേരളം ചർച്ച ചെയ്യേണ്ടതുണ്ട്. 450 പാവപ്പെട്ട അപേക്ഷകരെ പറഞ്ഞു പറ്റിച്ചു നടത്തിയ ഈ പ്രഹസന ഇന്റർവ്യൂവിനൊടുവിൽ പെരിയ ഇരട്ട കൊലപാതകക്കേസിലെ ഒന്നാം പ്രതിയുടെ ഭാര്യക്ക് ഒന്നാം റാങ്ക്, രണ്ടാം പ്രതിയുടെ ഭാര്യക്ക് രണ്ടാം റാങ്ക്, മൂന്നാം പ്രതിയുടെ ഭാര്യക്ക് മൂന്നാം റാങ്ക്. നോക്കൂ, എന്ത് കിറുകൃത്യമാണ് കാര്യങ്ങൾ!
contentb highlights:vt balram criticises move to appoint periya murder case accused wives as contract labours