തിരുവനന്തപുരം: തലസ്ഥാന നഗരമായ തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കാഞ്ഞിരപ്പള്ളി സ്വദേശി മനോജ് കുമാർ, ഭാര്യ രജ്ഞു (38), മകൾ അമൃതർ (16) എന്നിവരെയാണ് നന്ദൻ കോട്ടിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഞായറാഴ്ച രാത്രിയോടെ മനോജിനെയാണ് ആദ്യം ആശുപത്രിയിൽ എത്തിച്ചതെന്നാണ് റിപ്പോർട്ടുകൾ. സമീപവാസികൾ വീട്ടിലെത്തിയപ്പോഴാണ് രജ്ഞുവിനെയും അമൃതയെയും മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. ആത്മഹത്യ നിഗമനത്തിലാണ് പോലീസുള്ളത്.
വിഷം ഉള്ളിൽ ചെന്നാണ് മരിച്ചതെന്ന നിഗമനത്തിലാണ് പോലീസ്. പോലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. സ്വർണപ്പണിയുമായി ബന്ധപ്പെട്ട ജോലി ചെയ്തിരുന്ന മനോജ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നുവെന്ന് സുഹൃത്തുക്കൾ പറഞ്ഞതായി മാതൃഭൂമി റിപ്പോർട്ട് ചെയ്തു.