കൊച്ചി: രാജ്യദ്രോഹക്കേസിൽ ആയിഷസുൽത്താന ചോദ്യം ചെയ്യലിന് ഹാജരായി. കവരത്തി പോലീസ്ഹെഡ് ക്വാർട്ടേഴ്സിൽ അഭിഭാഷകനൊപ്പമാണ് ആയിഷഹാജരായത്.
ഇന്നലെയാണ് ആയിഷഅഭിഭാഷകനൊപ്പം കൊച്ചിയിൽ നിന്ന് ലക്ഷദ്വീപിലെത്തിയത്. കേസിൽ അറസ്റ്റ് ചെയ്താൽ ആയിഷയ്ക്ക് ഇടക്കാല ജാമ്യം നൽകണമെന്ന് ഹൈക്കോടതി നേരത്തെ കവരത്തി പോലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്.
ബയോവെപ്പൺ പരാമർശങ്ങളുടെ പേരിൽ ബിജെപി ലക്ഷദ്വീപ് ഘടകം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ആയിഷസുൽത്താനയ്ക്ക് എതിരെ രാജ്യദ്രോഹക്കേസ് എടുത്തത്.