ഔദ്യോഗിക വാര്‍ത്താ സമ്മേളനത്തില്‍ 50 വര്‍ഷത്തെ ചരിത്രം പറയേണ്ട ആവശ്യമില്ല. ഊരിപ്പിടിച്ച വാളുമായല്ല, ഊരിപ്പിടിച്ച മഴുവുമായാണ് മുഖ്യമന്ത്രി ഇപ്പോള്‍ നടക്കുന്നതെന്നും മുരളീധരന്‍ പരിഹസിച്ചു. മരംമുറി വിഷയം ഇല്ലാതാക്കാനാണ് വിവാദം ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു. ആദ്യത്തെ ഒറ്റവരിയില്‍ മറുപടി അവസാനിപ്പിക്കാമായിരുന്നില്ലേ എന്നും എന്തിനാണ് 50 വര്‍ഷത്തെ ചരിത്രം പറയുന്നതെന്നും മുരളീധരന്‍ ചോദിക്കുന്നു.
Also Read :
ഇങ്ങോട്ട് വാചക കസര്‍ത്ത് നടത്താന്‍ വന്നാല്‍ തിരിച്ചങ്ങോട്ടും പറയും. പക്ഷേ മേലുതൊട്ടുള്ള കളി കേരള രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന്‍റെ ശൈലിയല്ല. രണ്ടാം ഇടതുപക്ഷ സര്‍ക്കാരിനെ നാണം കെടുത്തിയ മരംമുറി പോലുള്ള സംഭവങ്ങളില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള ശ്രമമാണിതെന്നും മുരളീധരൻ പറഞ്ഞു.
‘മരം മുറിയില്‍ മൊത്തം അഴിമതിയാണ്. എവിടെയൊക്കെ കാടുണ്ടോ അതെല്ലാം വെട്ടാന്‍ ശ്രമിച്ചിട്ടുണ്ട്. കുറേ വെട്ടിക്കടത്തിയിട്ടുമുണ്ട്. മുമ്പ് മുഖ്യമന്ത്രി ഊരിപ്പിടിച്ച വാളിന് ഇടയില്‍ക്കൂടി നടന്നു എന്നല്ലേ പറയുന്നത്. ഇപ്പോള്‍ ഉയര്‍ത്തിപ്പിടിച്ച മഴുവുമായി കാണുന്ന മരം മുഴുവന്‍ വെട്ടിക്കൊണ്ടു പോകുന്നു’ മുരളീധരൻ പറഞ്ഞതായി മാതൃഭൂമി റിപ്പോർട്ട് ചെയ്തു.
കോൺഗ്രസ് ദേശീയ നേതൃത്വത്തിലേക്ക് രമേശ് ചെന്നിത്തല മടങ്ങുന്നെന്ന വാർത്തകളോട് പ്രതികരിച്ച മുരളീധരൻ രമേശ് ചെന്നിത്തലക്ക് ഹിന്ദി ഭാഷ നല്ലപോലെ വശമുള്ളത് കൊണ്ട് ദേശീയ രാഷ്ട്രീയത്തിൽ ശോഭിക്കുമെന്നും അഭിപ്രായപ്പെട്ടു. തനിക്ക് ഹിന്ദി അത്ര വശമില്ലാത്തതിനാൽ ദേശീയ രാഷ്ട്രീയത്തിൽ താൽപ്പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.