ഐക്യരാഷ്ട്ര കേന്ദ്രം> മ്യാന്മറിൽ നവംബറിൽ നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം അംഗീകരിക്കണമെന്ന് പട്ടാള ഭരണകൂടത്തിനോടു ഐക്യരാഷ്ട്ര സംഘടന ആവശ്യപ്പെട്ടു.
ഓങ് സാന് സൂകിയടക്കമുള്ള രാഷ്ട്രീയ തടവുകാരെ വിട്ടയക്കണം. സമാധാനപരമായി നടക്കുന്ന പ്രതിഷേധങ്ങൾ അടിച്ചമർത്തുന്നതിൽനിന്ന് സൈന്യം പിന്മാറണമെന്നും യുഎൻ ആവശ്യപ്പെട്ടു. മ്യാന്മറിലെ സൈന്യത്തിനു ആയുധം നൽകുന്നത് തടയാനുള്ള ആഗോള ആയുധ നിരോധനം ആവശ്യപ്പെടുന്ന പ്രമേയം യുഎൻ സഭ അംഗീകരിച്ചു.
വോട്ടിങ്ങിൽനിന്ന് വിട്ടുനിന്ന് ഇന്ത്യ
ജനീവ
മ്യാൻമർ വിഷയത്തിൽ യുഎൻ പെതുസഭാ പ്രമേയത്തിൽ നടന്ന വേട്ടെടുപ്പിൽനിന്ന് ഇന്ത്യ വിട്ടുനിന്നു. 119 രാജ്യം പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തപ്പോൾ ഇന്ത്യയടക്കം 36 രാജ്യം വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നു. ബെലാറസ് പ്രമേയത്തെ എതിർത്ത് വോട്ട് ചെയ്തു.
മ്യാൻമർ വിഷയത്തിലെ ഇന്ത്യയുടെ കാഴ്ചപ്പാടുകൾ പ്രതിഫലിക്കുന്നതല്ല പ്രമേയമെന്ന് വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നുകൊണ്ട് ഇന്ത്യ വിശദീകരിച്ചു. മ്യാൻമറിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനായി അയൽരാജ്യങ്ങളുടെ ഇടപെടൽ ഉറപ്പുവരുത്തണം. ദൗർഭാഗ്യവശാൽ ചില രാജ്യങ്ങൾ ഇതിൽനിന്ന് മാറിനിൽക്കുന്നതായി ഇന്ത്യ പറഞ്ഞു.