കൊവിഡ് പരിശോധന അടക്കമുള്ളവ നടത്തിയ ശേഷമായിരിക്കും മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകുക. ആലപ്പുഴ സ്വദേശിയാണ്. ആധുനിക ചികിത്സയ്ക്കെതിരെ നിരവധി തവണ മോഹനൻ വൈദ്യ സമൂഹമാധ്യമങ്ങളിലൂടെ രംഗത്തെത്തിയിട്ടുണ്ട്. നാട്ടുമരുന്നുകളാണ് മോഹനൻ പ്രചരിപ്പിച്ചിരുന്നത്.
രാവിലെ മുതൽ മോഹനൻ വൈദ്യർത്ത് പനിയും ശ്വാസ തടസവും അനുഭവപ്പെട്ടിരുന്നതായി ബന്ധുക്കൾ പറഞ്ഞു. പിന്നീടാണ് മരണം സംഭവിച്ചത്.
വ്യാജ ചികിത്സ നടത്തിയെന്നാരോപിച്ച് മോഹനൻ വൈദ്യർക്കെതിരെ നിരവധിപ്പേർ രംഗത്തെത്തിയിരുന്നു. മൂന്ന് വയസുകാരി മരിച്ച സംഭവത്തിൽ മോഹനനെ അറസ്റ്റ് ചെയ്തിരുന്നു. പ്രോപ്പിയോണിക് അസിഡീമിയ എന്ന ജനിതക രോഗമുണ്ടായികുന്ന കുഞ്ഞാണ് ചികിത്സാ പിഴവ് മൂലം മരണപ്പെട്ടത്.
വൈറസുകൾ ഇല്ല, കാൻസർ എന്ന അസുഖമില്ല തുടങ്ങിയ വാദങ്ങൾ ഉന്നയിച്ചതുവഴി നിരവധി തവണ മോഹനൻ വൈദ്യർ വിമർശിക്കപ്പെട്ടിരുന്നു. കൊറോണ വൈറസിന് ചികിത്സ നടത്തിയതിനെത്തുടർന്ന് പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.