8 സെക്കന്റ് മാത്രം ദൈർഖ്യമുള്ള സിസിടിവി ദൃശ്യത്തിൽ ആളൊഴിഞ്ഞ ഒരു T ജംക്ഷനിൽ ഒരു യുവാവ് തെരുവുപട്ടിക്ക് ഭക്ഷണം എറിഞ്ഞു കൊടുക്കുന്നതുകാണാം. റോഡിനോട് പുറത്തു തിരിഞ്ഞാണ് മുണ്ടുടുത്ത യുവാവിന്റെ നിൽപ്പ്. ആ സമയം എതിർ ദിശയിൽ നിന്നും ഓരോ ഓട്ടോറിക്ഷ വരുന്നതും യുവാവ് നിൽക്കുന്ന ഇടതു ഭാഗത്തേക്ക് തിരിയുന്നതും കാണാം. ഓട്ടോയ്ക്ക് സ്പീഡ് കൂടിയതുകൊണ്ടോ എന്തോ തിരയുമ്പോൾ തന്ന ഓട്ടോയുടെ ഇടതു ഭാഗം പൊങ്ങുകയും യുവാവ് നിൽക്കുന്ന ഭാഗത്തേക്ക് മറിയാനും ആരംഭിച്ചു.
ഈ സമയം തിരിഞ്ഞ് നോക്കിയ യുവാവ് തന്റെ നേർക്ക് വരുന്ന ഓട്ടോ റിക്ഷ കണ്ട് പേടിച്ചു എങ്കിലും ഉടനെ മനസ്സാന്നിദ്ധ്യം കൈവിടാതെ ഓട്ടോറിക്ഷയുടെ വലതുഭാഗത്ത് കൈവച്ചു തള്ളുന്നതും കാണാം. ഇത് മറിയാൻ പോയ ഓട്ടോയെ വീണ്ടും മൂന്ന് ചക്രത്തിൽ തന്നെ റോഡിലേക്ക് പതിക്കാനും അത് വഴി ഓട്ടോ ഡ്രൈവറുടെയും യാത്രികരുടെയും ജീവന് അപകടം പറ്റാതിരിക്കുന്നതിനും സഹായിച്ചു. ഒപ്പം തന്റെ ജീവനും രക്ഷിച്ചെടുത്ത യുവാവ് സൂപ്പർഹീറോ തന്നെയല്ലേ?
ഈ മാസം 17ന് ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോ ഇതിനകം 20 ലക്ഷത്തിലധികം പേരാണ് കണ്ടത്. വൈറലായ വീഡിയോയ്ക്ക് ഇരുപത്തിനായിരത്തിലേറെ ലൈക്കുകളും നിരവധി കമന്റുകളും ലഭിച്ചിട്ടുണ്ട്. ഏറ്റവും രസകരമായ ഒരു കമന്റ് ആണ് “ഇതായിരിക്കും അല്ലെ അപ്പൊ എന്നത്” എന്നതാണ്. ടൈപ്പ് ചെയ്യുമ്പോൾ അക്ഷരപിശകുണ്ടെങ്കിൽ മൊബൈൽ അല്ലെങ്കിൽ കമ്പ്യൂട്ടറിൽ തനിയെ പിശക് പരിഹരിക്കുന്നതാണ് ഓട്ടോകറക്റ്റ് എങ്കിലും ഇവിടെ ആ യുവാവ് ഓട്ടോയെ കറക്റ്റ് ചെയ്യുകയാണല്ലോ ചെയ്തത്.