ന്യൂഡൽഹി: ഐ.ടി പാർലമെന്ററി സമിതി യോഗത്തിലെ ചർച്ചയുടെ വിവരങ്ങൾ പുറത്തുപോയതിൽ എതിർപ്പുമായി സമിതി അധ്യക്ഷൻ ശശി തരൂർ എം.പി. മാധ്യമങ്ങളിൽ വന്ന വാർത്തകൾ പൂർണമായും ശരിയല്ലെന്നാണ് തരൂർ വ്യക്തമാക്കിയിരിക്കുന്നത്. തങ്ങൾക്ക് താത്പര്യമുള്ള വിവരങ്ങൾ ചില എം.പിമാർ പുറത്തുവിട്ടുവെന്നും തരൂർ ട്വീറ്റ് ചെയ്തു.
പാർലമെന്റ് ചട്ടങ്ങളുടെ അടിസ്ഥാനത്തിൽ പാർലമെന്ററി സമിതി യോഗങ്ങളുടെ വിവരങ്ങൾ രഹസ്യ സ്വഭാവമുള്ളതാണ്. അത് പുറത്തുപോകരുതെന്നുള്ള വ്യവസ്ഥ പാർലമെന്ററി ചട്ടങ്ങളിലുണ്ട്.
Until Parliament amends its rules and permits authorised briefings, or better still emulates other democracies & permits Committee meetings to be televised, you should all assume that what you read/hear about such matters is someone’s personal/political agenda on display.
— Shashi Tharoor (@ShashiTharoor) June 19, 2021
പാർലമെന്ററി യോഗത്തിന്റെ ഏതെങ്കിലും അജണ്ട ശരിവെച്ചുകൊണ്ട് ഏതെങ്കിലും മാധ്യമത്തിൽ എന്തെങ്കിലും പറഞ്ഞാൽ തനിക്കെതിരേ രംഗത്തുവരുന്ന അംഗങ്ങൾ തന്നെയാണ് ഇത്തരത്തിലുള്ള വാർത്തകൾ മാധ്യമങ്ങൾക്ക് ചോർത്തി നൽകുന്നതെന്നും തരൂർ ആരോപിക്കുന്നു.
Content Highlight: Shashi Tharoor tweet parliamentary committee meeting