തിരുവനന്തപുരം > മൂന്നാം തരംഗത്തിനുള്ള സാധ്യത നമ്മൾ കണക്കിലെടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഡെല്റ്റ വൈറസിനെക്കാളും വ്യാപനശേഷിയുള്ള ജനതിക വ്യതിയാനം സംഭവിച്ച കൊവിഡ് വൈറസിന്റെ ആവിര്ഭാവം നമ്മുക്ക് തള്ളിക്കളയാനാവില്ല. നാം അതീവ ജാഗ്രത പൂലര്ത്തേണ്ട കാര്യമാണിത് – മുഖ്യമന്ത്രി വാർത്താസമ്മേളത്തിൽ പറഞ്ഞു.
ഡെൽറ്റ വൈറസ് തന്നെ അതിതീവ്രവ്യാപനശേഷിയുള്ളതാണ്. ടിപിആർ നിരക്ക് എട്ടുശതമാനത്തിൽ താഴെയുള്ള പ്രദേശങ്ങൾ, എട്ടു ശതമാനത്തിനും 20 ശതമാനത്തിനും ഇടയിലുള്ള പ്രദേശങ്ങൾ ഇവിടെയൊക്കെ നല്ല ഇളവാണ് നൽകിയിട്ടുള്ളത്. അവിടങ്ങളിൽ താമസിക്കുന്നവർ ഈ പ്രശ്നം ഇനി ഇവിടെ ഇല്ലായെന്ന് വിചാരിക്കുന്നവരുണ്ട്. അലംഭാവം കൂടുതൽ വ്യാപനത്തിലേക്ക് എത്തിച്ചേക്കാം. എട്ടുശതമാനത്തിൽ താഴെയുള്ളവരെ എട്ടുശതമാനത്തിന് മുകളിലേക്ക് എത്തിച്ചേക്കാം. വ്യാപനത്തേോത് കുറഞ്ഞത് നമ്മടെ ജാഗ്രതയുടെ ഭാഗമായാണ്. ആ ജാഗ്രത നഷ്ടപ്പെട്ടാൽ കൂടുതൽ വ്യാപനത്തിലേക്ക് നീങ്ങിയേക്കാം.
മൂന്നാം തരംഗത്തെക്കുറിച്ച് വിവിധ തരത്തിലുള്ള അഭിപ്രായങ്ങൾ ആരോഗ്യമേഖലയിലെ വിദഗ്ധരിൽ നിന്നുണ്ടാവുന്നുണ്ട്. അത്തരം ചർച്ചകൾ സസൂക്ഷമം നിരീക്ഷിച്ച് ഏറ്റവും മോശമായ സാഹചര്യത്തെ നേരിടാനുള്ള തയ്യാറെടുപ്പ് തന്നെയാണ് സർക്കാർ നടത്തുന്നത്. ഒരുതരത്തിലുള്ള അലംഭാവവും ഈ കാര്യത്തിലുണ്ടാവില്ല – മുഖ്യമന്ത്രി പറഞ്ഞു.