കൊവിഡ് 19 രണ്ടാം തംരംഗം മൂലം സംസ്ഥാനത്ത് പ്രഖ്യാപിച്ച ലോക്ക് ഡൗൺ മൂലം ഒരു മാസത്തിലധികമാണ് മദ്യശാലകള്‍ അടച്ചിടേണ്ടി വന്നത്. ബെവ്കോയ്ക്കു മാത്രം ലോക്ക് ഡൗണിൽ 400 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് കണക്കുകള്‍. ഈ നഷ്ടം നികത്താനായി 15 ശതമാനം വില വര്‍ധിപ്പിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. എല്ലാത്തരം മദ്യത്തിൻ്റെയും വില കൂട്ടിയിട്ടുണ്ട്.
Also Read:
പുതിയ മാറ്റത്തിൻ്റെ അടിസ്ഥാനത്തിൽ ബാറുകളിലുെയും ബെവ്കോ ഔട്ട്ലെറ്റുകളിലും മദ്യത്തിൻ്റെ വിലയിൽ മാറ്റമുണ്ടാകും. ബെവ്കോ ഔട്ട്ലെറ്റുകളിലായിരിക്കും മദ്യത്തിനു വില കുറവ്. അതേസമയം, ബാറുകള്‍ക്കുള്ള മാര്‍ജിനിലും 25 ശതമാനം വര്‍ധനവണ്ട്. കൺസ്യൂമര്‍ഫെഡിന് 20 ശതമാനമാണ് മാര്‍ജിൻ ലഭിക്കുക. നികുതി വകുപ്പ് പുറത്തിറക്കിയ സര്‍ക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബെവ്കോയുടെ ആവശ്യപ്രകാരമാണ് ഈ മാറ്റങ്ങള്‍ വരുത്തിയതെന്നാണ് റിപ്പോര്‍ട്ടിൽ പറയുന്നത്.
Also Read:
ലോക്ക് ഡൗണിനു ശേഷം തുറന്ന മദ്യശാലകളിൽ ഇപ്പോള്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. വിൽപനയിൽ ഏറ്റവു മുന്നിലുള്ള പാലക്കാട് ജില്ലയിലെ തേൻകുറിശ്ശിയിലെ ബെവ്കോ ഔട്ട്ലെറ്റിൽ 69 ലക്ഷം രൂപയുടെ മദ്യമാണ് വിറ്റത്.