കോഴിക്കോട്: ആരോഗ്യ പ്രവർത്തകർക്കെതിരേയുള്ള അക്രമങ്ങൾക്കെതിരേ പ്രതിഷേധ സൂചകമായി കെ ജി എം എ കോഴിക്കോട് ഘടകം പ്രതിഷേധ ധർണ നടത്തി. ജില്ലയിലെ എല്ലാ സർക്കാർ ആശുപത്രികളിലും ഡി.എം.ഒ ഓഫീസ് ഉൾപ്പടെയുള്ള എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും പരിപാടി സംഘടിപ്പിച്ചു.
സംസ്ഥാനത്ത് നടന്ന വിവിധ അക്രമ സംഭവങ്ങളിൽ അറസ്റ്റ് ഉൾപ്പടെയുള്ള തുടർ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധ പരിപാടികളിലേക്ക് സംഘടന നീങ്ങേണ്ടി വരുമെന്ന് കെ.ജി.എം.ഒ.എ അ അറിയിച്ചു.
ജില്ലാതല ഉദ്ഘാടനം ഗവ. ജനറൽ ആശുപത്രിയിൽ സംസ്ഥാന ജന. സെക്രട്ടറി ഡോ. ടി. എൻ. സുരേഷ് നിർവ്വഹിച്ചു. ജില്ലാ പ്രസിഡന്റ് ഡോ. ഷാരോൺ, ജില്ലാ സെക്രട്ടറി ഡോ. വിപിൻ വർക്കി, അഡിഷനൽ. ഡി.എം.ഒ മാരായ ഡോ പിയൂഷ് നമ്പൂതിരിപ്പാട്, ഡോ. എൻ. രാജേന്ദ്രൻ ,സൂപ്രണ്ടുമാരായ ഡോ. കെ സി രമേശൻ , ഡോ. എം. കേശവനുണ്ണി, മുൻ ജില്ലാ പ്രസിഡണ്ടുമാരായ ഡോ. രേണുക ടി, ഡോ. മൈക്കിൾ സി ജെ, ഡോ. ടി മോഹൻ ദാസ്, ഡോ. ഷാജി സി കെ തുടങ്ങിയവർ വിവിധ സ്ഥാപനങ്ങളിൽ ധർണയെ അഭിസംബോധന ചെയ്ത് സംസാരിച്ചു.