കൊച്ചി> കൊച്ചി നഗരത്തിന്റെ വികസനം കേരളത്തിന്റെ മുന്നോട്ടുള്ള കുതിപ്പിന് അനിവാര്യമാണെന്ന് പൊതുമരാമത്തു – ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു . വളരെ ശ്രദ്ധിച്ചു ഇടപെടേണ്ട പ്രദേശമായാണ് കൊച്ചി കോർപ്പറേഷനെ സർക്കാർ കാണുന്നത് . നഗരത്തിന്റെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സർക്കാർ മുൻകൈ എടുക്കും. . പൊതുമരാമത്തു, ടൂറിസം വകുപ്പുകളുടെ കൊച്ചി നഗരസഭയുമായി ബന്ധപ്പെട്ട വിവിധ പദ്ധതികളുടെ ഭരണ ഉദ്യോഗസ്ഥതല ചർച്ചക്കു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. പൊതുമരാമത്തു ടൂറിസം വകുപ്പുകളിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണും .
തമ്മനം പുല്ലേപ്പടി റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കും . ജൂൺ അവസാനം യോഗം ചേരും. കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതുമായി ബന്ധപ്പെട്ടുള്ള സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കും .
വൈറ്റില ഫ്ലൈ ഓവറിന്റെ താഴെ ഒഴിഞ്ഞു കിടക്കുന്ന സ്ഥലം പരമാവധി പ്രയോജനപെടുത്തും . ഇവിടെ പൊതു ടോയ്ലറ്റ് കൊച്ചി കോർപറേഷന്റെ സഹകരണത്തോടെ നിർമിക്കും.
. പൊതുമരാമത്തുവകുപ്പിന്റെ സ്ഥലം അളക്കാനും റിപ്പോർട്ട് നൽകാനും ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരുന്നു. റിപ്പോർട്ട് കിട്ടിയാലുടൻ നടപടി സ്വീകരിക്കും റെയിൽവേ ഓവർ ബ്രിഡ്ജുകളുടെ നിർമാണം വേഗത്തിൽ പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.
ജങ്ങൾക്കു പൊതുമരാമത്തു വകുപ്പുമായി പ്രയാസങ്ങൾ പങ്കുവയ്ക്കാൻ നിലവിലുള്ള മൊബൈൽ ആപിന്റെ ട്രയൽ റൺ നടന്നുകൊണ്ടിരിക്കുകയാണ് .
ഫോർട്ട് കൊച്ചി ചീനവലകളുടെ നവീകരണവും സംരക്ഷണവും സമയബന്ധിതമായി പൂർത്തിയാക്കും. ചിൽഡ്രൻസ് പാർക്കിന്റെ സാധ്യതകളുമായി ബന്ധപെട്ടു കൊച്ചി കോർപറേഷന്റെയും ടൂറിസം വകുപ്പിന്റെയും പ്രത്യേക യോഗം വിളിച്ചു ചേർക്കും .
കോവിഡ് വളരെ ദോഷകരമായി ബാധിച്ച ഒരു മേഖലയാണ് ടൂറിസം . കോവിഡിന്റെ പ്രതിസന്ധിയെ മുറിച്ച കടക്കാൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.
കൊച്ചി കോർപറേഷൻ കൗൺസിൽ ഹാളിൽ നടന്ന പത്രസമ്മേളനത്തിൽ കൊച്ചി കോർപറേഷൻ മേയർ എം അനിൽകുമാർ , ഡെപ്യൂട്ടി മേയർ കെ എ അൻസിയ , സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാർ, കൗൺസിൽ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.