തെരഞ്ഞെടുപ്പിൽ കോഴ നൽകുന്നതിനെതിരെയുള്ള ഐപിസി 171 ഇ, തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ ശ്രമിക്കൽ 171 എഫ് എന്നീ വകുപ്പുകൾ പ്രകാരമാണ് സുരേന്ദ്രനെതിരെ കേസെടുത്തത്. സുൽത്താൻ ബത്തേരി മണ്ഡലത്തിലെ സ്ഥാനാർഥിയായിരുന്ന കേസിൽ സി കെ ജാനു രണ്ടാം പ്രതിയാണ്.
സുരേന്ദ്രനെതിരെ കേസെടുക്കാനുള്ള നിർദേശം സുൽത്താൻ ബത്തേരി സ്‌റ്റേഷൻ ഓഫീസർക്ക് ബുധനാഴ്‌ച കോടതി നൽകിയിരുന്നു. എം.എസ്.എഫ് സംസ്ഥാന പ്രസിഡൻ്റ് പി കെ നവാസിൻ്റെ പരാതിയിലാണ് നടപടി. തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ജാനുവിന് സുരേന്ദ്രൻ പണം നൽകിയെന്ന് ജെ.ആർ.പി നേതാവ് പ്രസീത അഴീക്കോടാണ് വിവിധ മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. സുരേന്ദ്രനും ജാനുവും തമ്മിലുള്ള ഫോൺ സംഭാഷണം ഇവർ പുറത്തുവിട്ടിരുന്നു.
തെരഞ്ഞെടുപ്പ് പത്രിക പിൻവലിക്കാൻ മഞ്ചേശ്വരത്തെ ബിഎസ്‌പി സ്ഥാനാർഥി കെ സുന്ദരയ്‌ക്ക് രണ്ടര ലക്ഷം രൂപയും മൊബൈൽ ഫോണും നൽകിയ സംഭവത്തിൽ സുരേന്ദ്രനെതിരെ പോലീസ് കേസെടുത്തിരുന്നു.