കൊല്ലം > കൊല്ലം ബൈപ്പാസില് ടോള് പിരിവ് ആരംഭിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം. വ്യാഴാഴ്ച രാവിലെ ഏഴുമണിയോടെ കരാര് കമ്പനി അധികൃതര് പിരിവിനുള്ള നടപടികള് ആരംഭിച്ചതോടെ പ്രതിഷേധവുമായി ഡിവൈഎഫ്ഐ-എഐവൈഎഫ് പ്രവര്ത്തകര് എത്തി. പ്രവര്ത്തകരും പൊലീസും തമ്മില് ഉന്തുംതള്ളുമുണ്ടായി. പ്രവര്ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി.
ബൈപ്പാസില് ടോള് പിരിക്കാനുള്ള കേന്ദ്രസര്ക്കാര് നീക്കത്തിനെതിരെ മുന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന് നിരവധി തവണ കേന്ദ്രത്തിന് കത്തയച്ചിരുന്നു. പാത ആറുവരിയാക്കിയ ശേഷം ടോള് പിരിവുമതി എന്ന സംസ്ഥാന സര്ക്കാരിന്റെ നിലപാടിനെ മറികടന്നാണ് കേന്ദ്രത്തിന്റെ ഏകപക്ഷീയ നടപടി.
യുവജന സംഘടനകളുടെയും മറ്റും ശക്തമായ പ്രതിഷേധത്തെ തുടര്ന്ന് നേരത്തേ കരാറെടുത്ത ഹരിയാന ആസ്ഥാനമായ കമ്പനി ടോള് പിരിവില് നിന്ന് പിന്മാറിയിരുന്നു. പ്രതിഷേധങ്ങളെ അവഗണിച്ച് ടോള് പിരിക്കാന് വാശിയോടെ കച്ചകെട്ടിയിറങ്ങിയ കേന്ദ്രം യുപി സ്വദേശി അരുണ് ശുക്ലയുടെ കമ്പനിക്കാണ് പുതുതായി മൂന്ന് മാസത്തേക്ക് കരാര് നല്കിയത്. ടോള് ബൂത്തും ക്യാമറകളും മറ്റു സംവിധാനങ്ങളും പുതുക്കാനുള്ള പ്രവര്ത്തനം ഇവര് ദിവസങ്ങള്ക്ക് മുന്നേ നടത്തിയിരുന്നു. ഇതിനിടെ ടോള് പ്ലാസയിലെ കംപ്യൂട്ടറുകള് സ്ഥാപിക്കാന് എത്തിയ യുപി സ്വദേശിയായ ശുഭംസിങ് സമീപത്തെ താമസകേന്ദ്രമായ സ്റ്റാര് പ്ലാസയില് തൂങ്ങിമരിച്ചതും വിവാദമായി.
സംസ്ഥാന സര്ക്കാരിന്റെ നിര്ദേശം അവഗണിച്ചു വീണ്ടും ടോള് പിരിക്കാനുള്ള കേന്ദ്രനീക്കം കടുത്ത പ്രക്ഷോഭങ്ങള്ക്ക് വഴിയൊരുക്കുന്നതാകും.