കവരത്തി> ഐഷ സുല്ത്താനയുടെ ചാനല് ചര്ച്ചയിലെ പരാമര്ശം പ്രഥമദൃഷ്ട്യാ രാജ്യത്തിന്റെ അഖണ്ഡതക്ക് ദോഷകരമാണന്ന് ലക്ഷദ്വീപ് ഭരണകൂടം. നടിയുടെ മുന്കൂര് ജാമൃഹര്ജിയെ എതിര്ത്താണ്
കേന്ദ്ര സര്ക്കാരും ദ്വീപ് ഭരണകൂടവും നിലപാടറിയിച്ചത്. കേന്ദ്ര സര്ക്കാര് ലക്ഷദ്വീപിലെ ജനങ്ങള്ക്കെതിരെ പ്രയോഗിച്ച ജൈവായുധമാണ്കോവിഡ് എന്ന പ്രതിയുടെ പരാമര്ശം അടിസ്ഥാന രഹിതവും ഗുരുതര പ്രത്യാഖാതം ഉണ്ടാക്കുന്നതുമാണ്.
ചൈന മറ്റ് രാജ്യങ്ങള്ക്കെതിരെ കോവിഡ് ഒരു ജൈവായുധമായി പ്രയോഗിച്ചുവെന്ന ആരോപണം ലക്ഷദ്വീപിന്റെ കാര്യത്തില് കേന്ദ്രം നടപ്പാക്കിയെന്ന് നടി ചര്ച്ചയില് പറഞ്ഞു. ചര്ച്ചയില് പങ്കെടുത്ത മറ്റാരാള് പരാമര്ശം പിന്വലിക്കണമെന്നാവശ്യപ്പെട്ടിട്ടും പ്രതി വഴങ്ങിയില്ല. ആരോപണത്തിന്റെ ഗൗരവം
ചാനല് അവതാരകന് ചൂണ്ടിക്കാണിച്ചിട്ടും പരാമര്ശത്തില് ഉറച്ചുനിന്ന പ്രതി പ്രത്യാഘാതം എന്തായാലും നേരിടാന് തയാറാണെന്ന നിലപാടാണ് സ്വീകരിച്ചത്.
പ്രതിയുടെ ആരോപണം ദ്വീപിലെ ജനങ്ങള്ക്കിടയില് കേന്ദ്ര സര്ക്കാരിനോടുള്ള വെറുപ്പിനും പൊതു സമാധന ലംഘനത്തിനും കാരണമായിട്ടുണ്ട്.ഈ സാഹചര്യത്തിലാണ് രാജ്യദ്രോഹത്തിന് കേസെടുത്തത്. പരാമര്ശത്തില് പ്രതി പിന്നീട് ഖേദം പ്രകടിപ്പിച്ചത് കുറ്റം സമ്മതിച്ചതിന് തെളിവാണ്.
ഖേദപ്രകടനം നിയമനടപടികളില് നിന്ന് രക്ഷപെടാനുദ്ദേശിച്ചുള്ളതാണന്നും മാപ്പ് പറഞ്ഞതുകൊണ്ട് ചെയ്ത കുറ്റം ഒഴിവാവില്ലെന്നും സത്യവാങ്ങ്മൂലത്തില് പറയുന്നു. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണന്നും ചോദ്യം
ചെയ്യലിന് ഹാജരാകാനുള്ള നോട്ടീസ് മാത്രമാണ് നല്കിയതെന്നും അറസ്റ്റ് അന്വേഷണ ഉദ്യോഗസ്ഥന് ഉദ്ദേശിച്ചിട്ടില്ലെന്നും അറസ്റ്റ് ചെയ്യുമെന്നത് ആശങ്ക മാത്രമാണന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കി.
നടിയുടെ ജാമ്യഹര്ജി കോടതി വ്യാഴാഴ്ച പരിഗണിക്കും