മുംബൈ> മഹാരാഷ്ട്രയില് ലോക്ഡൗണ് ഇളവുകള് നല്കിയതിന് ശേഷം പല ഭാഗങ്ങളിലും കൊറോണ വൈറസ് കേസുകളില് വര്ധനവ് രേഖപ്പെടുത്തിയതില് സംസ്ഥാനത്ത് ആശങ്ക.കഴിഞ്ഞ ഏതാനും ആഴ്ചകളായി കേസുകളുടെ എണ്ണം ഗണ്യമായി കുറഞ്ഞതിനാലാണ് രണ്ടാം തരംഗത്തെ തുടര്ന്ന് ഏര്പ്പെടുത്തിയ നിയന്ത്രണങ്ങളില് ഇളവ് വരുത്തിയത്. എന്നാല് പല ജില്ലകളിലും പോസിറ്റിവിറ്റി നിരക്ക് ഉയരുന്നതായ റിപ്പോര്ട്ടുകളാണ് പുറത്ത് വരുന്നത്.
വര്ധിച്ചു വരുന്ന ബ്ലാക്ക് ഫംഗസ് രോഗബാധയും ആരോഗ്യമേഖലയെ ആശങ്കയിലാക്കിയിരിക്കയാണ്.
നഗരങ്ങളെ അഞ്ച് തലങ്ങളില് തരംതിരിച്ചിട്ടുണ്ട്, അതിന്റെ അടിസ്ഥാനത്തിലാണ് അണ്ലോക്ക് പദ്ധതി പ്രഖ്യാപിച്ചത്.
മറുവശത്ത്, ആളുകള് കൊവിഡ് മാനദണ്ഡങ്ങള് ലംഘിക്കുന്നില്ലെന്ന് ഉറപ്പു വരുത്തുന്നതിനുള്ള നടപടികളും ഉദ്യോഗസ്ഥര് സ്വീകരിക്കുന്നുണ്ട്.
സംസ്ഥാനത്ത് രേഖപ്പെടുത്തിയ കേസുകളുടെ എണ്ണത്തെ അടിസ്ഥാനമാക്കി 2021 ജൂണ് 13 ഞായറാഴ്ചയാണ് വിശദീകരണം പുറപ്പെടുവിച്ചത്. രോഗമുക്തി നിരക്ക് കുറവാണെന്നും പുതിയ രോഗികളുടെ എണ്ണം വീണ്ടും ഉയരുകയാണെന്നുമാണ് ഉദ്യോഗസ്ഥര് പങ്കിട്ട ഡാറ്റ കാണിക്കുന്നത് . ഇത് തുടരുകയാണെങ്കില്, ഒരാഴ്ചയ്ക്കുള്ളില് ഈ പ്രവണത വീണ്ടും വഷളാകാം. വരും ദിവസങ്ങളില് കേസുകള് സൂക്ഷ്മമായി പരിശോധിച്ച ശേഷം ഈ അവസ്ഥയിലെ മാറ്റങ്ങള് വിശകലനം ചെയ്യും.
ഇതു സംബന്ധിച്ച തീരുമാനം അടുത്ത എട്ട് ദിവസത്തിനുള്ളില് എടുക്കുമെന്ന് സംസ്ഥാന സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രി വിജയ് വാഡെറ്റിവാര് പറഞ്ഞു.