കൊച്ചി> മരം മുറി കേസുകൾ സിബിഐക്ക് കൈമാറണമെന്ന ഹർജി ഹൈക്കോടതി നിരസിച്ചു.പൊതുതാൽപ്പര്യ സ്വഭാവമുള്ള ഹർജി വ്യക്തി താൽപ്പര്യമോ രാഷട്രീയ താൽപ്പര്യമോ കണക്കിലെടത്ത് ഫയൽ ചെയ്ത ഹർജിയാണന്ന് സർക്കാരിനു വേണ്ടി ഹാജരായ അസ്വക്കേറ്റ് ജനറൽ കെ.ഗോപാലകൃഷ്ണകുറുപ്പ് വിശദീകരിച്ചതിനെത്തുടർന്നാണ് ജസ്റ്റീസ് എൻ.അനിൽകുമാർ ഹർജി നിരസിച്ചത്.
ഹർജി നിയമപരമല്ലന്ന സാങ്കേതിക കാരണം ഹൈക്കോടതി രജിസ്ട്രിയും ചൂണ്ടിക്കാട്ടിയിരുന്നു. ഹൈക്കോടതി ചട്ടങ്ങൾ പ്രകാരം പൊതുതാൽപ്പര്യ സ്വഭാവമുള്ള ഹർജികൾക്ക് പ്രത്യേക സത്യവാങ്ങ്മൂലം സമർപ്പിച്ചിരിക്കണം. ഹർജിക്കാരന് സ്വകാര്യതാൽപ്പര്യം ഇല്ലന്ന് വ്യക്തതമാക്കുന്നതായിരിക്കണം സത്യവാങ്ങ്മൂലം. ഹർജി ചട്ടപ്രകാരം ഫയൽ ചെയ്തിട്ടില്ലന്നതും അഭിഭാഷകൻ ഹാജരായില്ലന്നതും കേസ് നിരസിക്കാൻ കാരണമായി. സി ബി ഐ അന്വേഷണം ആവശ്യപ്പെടുന്ന ഹർജിയിൽ സിബിഐയെ കക്ഷിയാക്കിയിട്ടില്ലെന്നും കോടതി ഉത്തരവിൽ പറഞ്ഞു.