പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയോ കോടതി ഇടപെട്ടുള്ള അന്വേഷണത്തിലോ മാത്രമേ ബിജെപി നേതാക്കളും പ്രവര്‍ത്തകരും ഹാജരാകൂ എന്നാണ് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നത്. പോലീസ് അന്വേഷണത്തിൻ്റെ മറവിൽ സിപിഎം അജണ്ട നടപ്പാക്കാനാണ് ശ്രമിക്കുന്നതെന്നും ഇതിനു ിന്നു കൊടുക്കാനില്ലെന്നുമാണ് ബിജെപി വ്യക്താക്കുന്നത്. നേരത്തെ കുഴൽപ്പണക്കേസിൽ ബിജെപിയുടെ നിരവധി മുതിര്‍ന്ന നേതാക്കള്‍ ചോദ്യം ചെയ്യലിനു ഹാജരായിരുന്നു. അതേസമയം, കെ സുരേന്ദ്രനെ അന്വേഷണസംഘം മൊഴിയെടുക്കാൻ വിളിപ്പിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളുമുണ്ട്.
Also Read:
അതേസമയം, സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന നീക്കങ്ങളെ രാഷ്ട്രീയമായി പ്രതിരോധിക്കുകയാണ് ബിജെപി. പോലീസ് നടപടികള്‍ക്കെതിരെ ഇന്നലെ ബിജെപി സംസ്ഥാന നേതൃത്വം സത്യാഗ്രഹം സംഘഠിപ്പിച്ചിരുന്നു. മുട്ടിൽ മരംമുറിക്കേസ് രാഷ്ട്രീയ ആയുധമാക്കി ഉയര്‍ത്തിക്കാണിക്കുന്ന ബിജെപി സംസ്ഥാനത്തെ 15,000 കേന്ദ്രങ്ങളിൽ ധര്‍ണ നടത്താനും തീരുമാനിച്ചിട്ടുണ്ട്. കെ സുരേന്ദ്രനായിരിക്കും ധര്‍ണ തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുക.
Also Read:
അതേസമയം, കുഴൽപ്പണക്കേസിനും സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഉള്‍പ്പെട്ട കോഴ ആരോപണങ്ങള്‍ക്കും പിന്നാലെ സംസ്ഥാന നേതൃത്വത്തിനെതിരെ പാര്‍ട്ടിയിലെ നേതാക്കള്‍ കേന്ദ്രനേതൃത്വത്തിനു നല്‍കിയ സിവി ആനന്ദബോസ് റിപ്പോര്‍ട്ട് കൂടി എത്തിയതോടെ ബിജെപിയിൽ പ്രതിസന്ധി രൂക്ഷമായെന്നാണ് റിപ്പോര്‍ട്ടുകള്‍. സംസ്ഥാനത്തെ വിവിധ നേതാക്കള്‍ തമ്മിലും ഭിന്നത രൂക്ഷമാണെന്നും കെ സുരേന്ദ്രൻ അനുകൂല പക്ഷത്തിനെതിരെ പികെ കൃഷ്ണദാസ് പക്ഷം ശക്തമായ നിലപാടാണ് സ്വീകരിക്കുന്നതെന്നുമാണ് ഡൂള്‍ന്യൂസ് റിപ്പോര്‍ട്ട്.