ക്രിമിനൽ കുറ്റത്തിൽ അന്വേഷണം നേരിടുന്ന സഭയിലെ കരുത്തനായ ആൾക്കെതിരെ നിലപാടെടുത്തതിനാണ് അവർ നടപടി നേരിടുന്നതെന്ന് പ്രഥമദൃഷ്ട്യാ മനസിലാകും. മുൻ നിലപാടിൽ നിന്നും പിന്മാറുന്നതിനുള്ള സമ്മർദ്ദമാണ് പുറത്താക്കൽ ഭീഷണിയെന്നും സൽദാന പറഞ്ഞു. സിസ്റ്റർ ലൂസിക്കെതിരെയുള്ള കുറ്റം രാജ്യത്തെ ഒരു കോടതിയും ശരിവെക്കില്ല. ഈ കേസ് തന്റെ മുന്നിൽ വന്നിരുന്നെങ്കിൽ അത് തള്ളുമെന്ന് മാത്രമല്ല, അതിനു പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്യുമായിരുന്നു. അവരൊരു കന്യാസ്ത്രീയാണ്. അവരെ പുറത്താക്കിയാൽ എങ്ങോട്ട് പോകും? ഫുട്പാത്തിലേക്ക് പോകുമോ? സൽദാന ചോദിച്ചു.
Also Read:
സിസ്റ്റർ ലൂസിയെ സഭയിൽ നിന്നും പുറത്താക്കിയ നടപടി വത്തിക്കാനിലെ പരമോന്നത കോടതി തള്ളിയിരുന്നു. ലൂസി താമസിക്കുന്ന കോൺവെന്റ് വിട്ട് ഒരാഴ്ചയ്ക്കുള്ളിൽ പുറത്തു പോകണമെന്ന് സുപ്പീരിയർ ജനറൽ ആവശ്യപ്പെട്ടിട്ടുണ്ട്. സഭാ കോടതിയുടെ ഉത്തരവ് തനിക്ക് അറിയില്ലെന്നും മഠം വിട്ടുപോകില്ലെന്നും സി ലൂസി പറഞ്ഞു. പഴയ കത്താണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നതെന്നാണ് സിസ്റ്റര്‍ ലൂസിയുടെ നിലപാട്.
കാനോനിക നിയമങ്ങളും സഭാ നിയമങ്ങളും ലംഘിച്ചെന്നാണ് സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കെതിരെയുള്ള ആരോപണം. സഭയുടെ അനുവാദമില്ലാതെ കാര്‍ വാങ്ങിയതിന് ഉള്‍പ്പെടെ തന്നോട് മഠം അധികൃതര്‍ വിശദീകരണം ചോദിച്ചതായി സിസ്റ്റര്‍ മുൻപ് പറഞ്ഞിരുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സിസ്റ്ററെ സഭയിൽ നിന്ന് പുറത്താക്കിയതും.
എന്നാൽ സിസ്റ്റര്‍ ലൂസി കളപ്പുര നല്‍കിയ ഹര്‍ജി വത്തിക്കാൻ മൂന്നാം തവണയും തള്ളിയെന്നാണ് വിവിധ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. സഭാ നിയമങ്ങള്‍ ലംഘിച്ചു കൊണ്ടുള്ള ജീവിതരീതിയ്ക്ക് കൂടുതൽ വിശദീകരണം നല്‍കാൻ കന്യാസ്ത്രീയ്ക്ക് സാധിച്ചില്ലെന്നും ഇതു മൂലം ഹര്‍ജി തള്ളുകയായിരുന്നുവെന്നുമാണ് റിപ്പോര്‍ട്ടിൽ പറയുന്നത്.