തിരുവനന്തപുരം: ആളുകൾ കൂട്ടം കൂടുന്നത് ഒരുതരത്തിലും ഈ ഘട്ടത്തിൽ അനുവദിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആരാധനാലയങ്ങൾ പ്രവർത്തിക്കാൻ അനുമതി വേണമെന്ന് വിശ്വാസികൾ ആഗ്രഹിക്കുന്ന കാര്യമാണ്. എന്നാൽ കുറച്ചു ദിവസം കൂടി നമുക്കതിന് കാത്തിരിക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് ലോക്ക്ഡൗൺ ഇളവുകൾ സംബന്ധിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
എട്ട് ശതമാനം ടിപിആറുള്ള തദ്ദേശ സ്ഥാപനങ്ങളിൽ ഏത് രീതിയിലാണ് പൊതുഗാഗതം വേണമെന്നത് പരിശോധിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായി ഇളുവകളുണ്ടാകും. അന്തർജില്ലാ പൊതുഗതാഗതത്തിന് ഇപ്പോൾ തീരുമാനം എടുത്തിട്ടില്ല. കുറച്ചുകൂടി സമയമെടുക്കും. ഓട്ടോറിക്ഷകൾക്കും ടാക്സികൾക്കും ചില വ്യവസ്ഥകളോടെ അനുമതി നൽകും.
ബാർബർ ഷോപ്പുകൾക്ക് അനുമതിയുണ്ടാകും. ബ്യൂട്ടിപാർലറിന്റെ കാര്യത്തിൽ കൂടുതൽ പരിശോധന വേണം. ബെവ്കോയാണ് ഏത് ആപ്പാണ് ഉപയോഗിച്ച്മദ്യവിതരണം ചെയ്യുന്നതെന്ന് തീരുമാനിക്കേണ്ടത്. ആളുകൾക്ക് ബുദ്ധിമുട്ടില്ലാത്ത രീതിയിൽ ഇത് നടപ്പാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Read moreജൂൺ 17 മുതൽ മിതമായ രീതിയിൽ പൊതുഗതാഗതം; മദ്യശാലകൾ തുറക്കും; ശനിയും ഞായറും സമ്പൂർണ ലോക്ഡൗൺ ……