തിരുവനന്തപുരം> കൊവിഡ് വ്യാപനത്തിന്റെ ഭാഗമായി നിര്ത്തിവെച്ച ട്രെയിന് സര്വീസുകള് പുനഃരാരംഭിക്കുന്നു.ആദ്യഘട്ടത്തില് ഇന്റര് സിറ്റി, ജനശതാബ്ദി ട്രെയിനുകള് സര്വീസ് നടത്തും. ബുധനാഴ്ച (16-06-2021) മുതല് ഘട്ടം ഘട്ടമായി സര്വീസുകള് ആരംഭിക്കും.
സംസ്ഥാനത്ത് നിന്ന് മറ്റ് സംസ്ഥാനങ്ങളിലേക്ക് സര്വീസ് നടത്തുന്ന ട്രെയിനുകളാണ് ഈ ഘട്ടത്തില് ആരംഭിക്കുക
ചെന്നൈയില്നിന്ന് കേരളത്തിലേക്കുള്ള നാല് പ്രത്യേക തീവണ്ടികള് ബുധനാഴ്ചമുതല് സര്വീസ് നടത്തും
ചെന്നൈ – മംഗളൂരു എക്സ്പ്രസ് (02685, 02686),
ചെന്നൈ – മംഗളൂരൂ വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ് ((06627, 06628),
ചെന്നൈ – ആലപ്പുഴ എക്സ്പ്രസ് (02639, 02640),
ചെന്നൈ – തിരുവനന്തപുരം എക്സ്പ്രസ് (02695, 02696)
ചെന്നൈ – തിരുവനന്തപുരം എക്സ്പ്രസ് (02697, 02698), പ്രതിവാര സര്വീസ്.
കൂടുതല് ദീര്ഘദൂര ട്രെയിന് സര്വീസുകള് ആരംഭിക്കുന്നതില് നിര്ണായ തീരുമാനം വരും ദിവസങ്ങളില് റെയില്വെ പ്രഖ്യാപിച്ചേക്കും.
കേരളത്തില് കൊവിഡ് നിയന്ത്രണങ്ങള് നിലവില് വന്നതോടെയാണ് ട്രെയിന് സര്വീസുകള് നിലച്ചത്. യാത്രക്കാരുടെ എണ്ണം കുറഞ്ഞതോടെ സര്വീസുകള് നിര്ത്തിവെക്കുന്നതായി റെയില്വെ അധികൃതര് അറിയിക്കുകയായിരുന്നു.