കോഴിക്കോട്: എന്തൊക്കെ വിവാദമുണ്ടായാലും സി.പി.ഐ കർഷകർക്കൊപ്പം തന്നെയാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. പരിസ്ഥിതിക്ക് വേണ്ടിയുള്ളതാണ് സി.പി.ഐ നിലപാട് അതിൽ കൂടുതൽ വിശദീകരണം വേണ്ടെന്നും കാനം മാതൃഭൂമി ന്യൂസിലെ അഭിമുഖത്തിൽ പറഞ്ഞു.
മരം മറുക്കാനുള്ള ഉത്തരവ് കർഷകർക്ക് വേണ്ടിയായിരുന്നു. എന്നാൽ അതിൽ നിന്നും തേക്കും ഈട്ടിയും ഇതിന്റെ മറവിൽ മുറിച്ചെങ്കിൽ തെറ്റാണെന്നും കാനം രാജേന്ദ്രൻ പറഞ്ഞു.
കൃഷിക്കാർ നട്ട മരം മുറിക്കാൻ അപേക്ഷ നൽകിയിരുന്നു. നിരവധി അപേക്ഷകൾ വന്നു. അത് അവരുടെ അവകാശമാണെന്ന് കണ്ടാണ് ഉത്തരവിറക്കിയത്. സർക്കാരിന്റെ ഉത്തരവിൽ തെറ്റില്ല. കർഷകരെ സഹായിക്കാനായിരുന്നു ആ ഉത്തരവ്. എന്നാൽ ഉത്തരവ് ലംഘിക്കപ്പെട്ടിട്ടുണ്ടെങ്കിൽ നടപടി സ്വീകരിക്കുമെന്നും കാനം പറഞ്ഞു.
കർഷകരുടെ പ്രശ്നം മുന്നിൽ കണ്ട് രാഷ്ട്രീയ തീരുമാനത്തിന്റെ ഭാഗമായി തന്നെയായിരുന്നു ഉത്തരവ്. പ്രതികൾ പലതും പറയും. അതിനൊന്നും മറുപടി പറയാനില്ല. വിഷയത്തെ പ്രാക്ടിക്കലായി കാണണം. മറ്റെല്ലാം മാധ്യമങ്ങളുടെ പുകമറയാണെന്നും കാനം ചുണ്ടിക്കാട്ടി.