Also Read:
കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലേര്‍ട്ടുള്ളത്. മറ്റു ജില്ലകളിൽ യെല്ലോ അലേര്‍ട്ടും നല്‍കിയിട്ടുണ്ട്. ഓറഞ്ച് അലേര്‍ട്ട് നല്‍കിയിട്ടുള്ള ജില്ലകളിൽ 24 മണിക്കൂറിനുള്ളിൽ 64.5 മില്ലിമീറ്റര്‍ മുതൽ 115.5 മില്ലിമീറ്റര്‍ വരെയാണ് മഴയ്ക്ക് സാധ്യതയുള്ളത്. കേരള തീരത്ത് 40 കിലോമീറ്റര്‍ വരെ വേഗത്തിൽ കാറ്റിനു സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. തിങ്കളാഴ്ച വൈകിട്ട് നാലു മണിയ്ക്ക് പുറത്തിറക്കിയ കാലാവസ്ഥാ മുന്നറിയിപ്പ് പ്രകാരം ബുധനാഴ്ചയും മൂന്ന് ജില്ലകളിലും ഓറഞ്ച് അലേര്‍ട്ടുണ്ട്.
Also Read:
കാലവര്‍ഷം ശക്തിപ്പെട്ടതോടെ ജൂൺ 15 വരെ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും മലയോര മേഖലകളിലേയ്ക്കുള്ള യാത്ര ഒഴിവാക്കണമെന്നും സംസ്ഥാന ദുരന്തനിവാരണ അതോരിറ്റി നിര്‍ദേശമുണ്ട്. തെക്കൻ കേരളത്തിലെയും മധ്യകേരളത്തിലെയും മിക്കി ജില്ലകളിലും ശക്തമായ മഴ തുടരുന്നുണ്ട്. ബുധനാഴ്ച വരെ കടൽക്ഷോഭത്തിനും സാധ്യതയുണ്ട്.