കോഴിക്കോട് സ്വദേശി ആരിഫിൻ്റെ കുഞ്ഞിനാണ് ഞരമ്പുകളെയും പേശികളെയും ബാധിക്കുന്ന സ്‌പൈനൽ മസ്‌കുലർ അട്രോഫി എന്ന അപൂർവ ജനിതകരോഗം ബാധിച്ചത്. 16 മുതൽ 18 കോടി രൂപ വരെ വിലയുള്ള ‘ഒനസെമനജീൻ’ എന്ന മരുന്ന് വാങ്ങുന്നതിനായുള്ള സഹായം തേടിയാണ് ആരിഫ് കോടതിയെ സമീപിച്ചത്. മരുന്ന് ഇറക്കുമതി ചെയ്യുന്നതിനൊപ്പം കുഞ്ഞിൻ്റെ ചികിത്സയ്‌ക്കായി സർക്കാരിൻ്റെ ഭാഗത്ത് നിന്നും സഹായം വേണമെന്നുമാണ് ആവശ്യം.
വെൻ്റിലേറ്ററിൽ കഴിയുന്ന കുട്ടിയുടെ ആരോഗ്യനില സംബന്ധിച്ച് മെഡിക്കൽ കോളേജ് അധികൃതർ നൽകിയ റിപ്പോർട്ട് ജസ്‌റ്റിസ് ബെച്ചു കുര്യൻ തോമസ് പരിശോധിക്കുകയും സരിക്കാരിൽ നിന്ന് വിശദീകരണം തേടി. മരുന്നിൻ്റെ ഫലസിദ്ധി, വില, ചികിത്സാ രീതി, ക്രൗഡ് ഫണ്ടിങ് എന്നീ സാധ്യതകൾ കണക്കിലെടുത്ത് 28നകം സത്യവാങ്‌മൂലം സമർപ്പിക്കണമെന്ന് സർക്കാരിനും ആരോഗ്യ വകുപ്പ് ഡയറക്‌ടറോടും കോടതി നിർദേശിച്ചു.
ജനിച്ച് 40 ദിവസം കഴിഞ്ഞിട്ടും കൈ ചലിപ്പിക്കാൻ കഴിയാതെ വന്നതോടെ നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. കഴിഞ്ഞ മൂന്ന് മാസമായി കുട്ടി വെൻ്റിലേറ്ററിൽ കഴിയുകയാണ്. സമാനമായ സംഭവം കഴിഞ്ഞ ദിവസം ഹൈദരാബാദിൽ റിപ്പോർട്ട് ചെയ്‌തിരുന്നു. ഹൈദരാബാദ് സ്വദേശികളായ യോഗേഷ് ഗുപ്‌ത – രൂപൽ ഗുപ്‌ത ദമ്പതികളുടെ മൂന്ന് വയസുകാരനായ മകനാണ് ലഭ്യമായത്.
ആവശ്യമായത് വലിയ തുകയായതിനാൽ ക്രൗഡ് ഫണ്ടിങ് പ്ലാറ്റ്‌ഫോമായ ‘ഇംപാക്‌ട് ഗുരു’വിലൂടെ കഴിഞ്ഞ രണ്ട് വർഷമായി തുടരുന്ന ഇടപെടൽ മൂലമാണ് ആവശ്യമായ തുക കുടുംബത്തിന് ലഭിച്ചത്. 65,000 പേരിൽ നിന്നായി 14,84 കോടി രൂപയാണ് സംഭാവനയായി ലഭിച്ചത്. ഡോക്‌ടർമാരടക്കമുള്ളവരുടെ ഇടപെടലാണ് സഹായമായത്.