തിരുവനന്തപുരം> ലോക്ക് ഡൗണ് സ്ട്രാറ്റജിയില് മാറ്റം വരുത്തുമെന്നും സംസ്ഥാനത്താകെ ഒരേ തരത്തിലുള്ള നിയന്ത്രണങ്ങളും പരിശോധനാ രീതിയും നടപ്പാക്കുന്നതിന് പകരം രോഗ വ്യാപനത്തിന്റെ തീവ്രതയ്ക്കനുസരിച്ച് വ്യത്യസ്ത തോതില് നിയന്ത്രണങ്ങള് ഏര്പ്പെടുത്താനാണ് ആലോചിക്കുന്നതെന്നും മുഖ്യമന്ത്രി.
പുതിയ സാഹചര്യം കണക്കിലെടുത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ രോഗവ്യാപനത്തിന്റെ തോതു കണക്കാക്കി തരം തിരിച്ചു പ്രതിരോധ പ്രവര്ത്തനം നടപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതിന്റെ വിശദമായ കാര്യങ്ങള് അടുത്ത ദിവസം തീരുമാനിച്ചറിയിക്കും.
പരിശോധനകള് നല്ല തോതില് വര്ധിപ്പിക്കണം എന്ന് തന്നെയാണ് കാണുന്നത്. അക്കാര്യത്തിലും നിരീക്ഷണത്തില് കഴിയേണ്ടതിന്റെ പ്രാധാന്യം വിശദീകരിച്ചും പുതിയ ക്യാംപയിന് തന്നെ ആലോചിക്കും.
വീടുകളില് നിന്നാണ് ഇപ്പോള് കൂടുതലായി രോഗം പകരുന്നത്. അത് തടയാനുള്ള മാര്ഗങ്ങളും നടപ്പാക്കും. ആദിവാസി കോളനികളില് 119 എണ്ണത്തില് 10 കി.മീ ചുറ്റളവില് വാക്സിനേഷന് സെന്റര് ഇല്ല എന്നാണ് മനസ്സിലാക്കുന്നത്. അവിടങ്ങളില് ക്യാമ്പുകളും സംഘടി പിക്കാനായിട്ടില്ല. 362 കോളനികളില് സ്പെഷ്യല് ക്യാമ്പയിന് സംഘടിപ്പിച്ചു. ബാക്കി ഉള്ള കോളനികളിലും ഉടന് പൂര്ത്തിയാക്കാന് നിര്ദ്ദേശം നല്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വിശദീകരിച്ചു