കൂടുതൽ ഇളവുകള്‍ ആവശ്യപ്പെട്ട് വ്യാപാരികള്‍ അടക്കമുള്ളവര്‍ സമരത്തിലേയ്ക്ക് കടക്കുന്ന സാഹചര്യത്തിലാണ് നിര്‍ണായക യോഗം. ഓട്ടോ, ടോക്സി സര്‍വീസുകള്‍ക്കും തുണിക്കടകള്‍ക്കും ചെരിപ്പുകടകള്ക്കും തുറക്കാൻ അനുമതി നല്‍കിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടാതെ കൂടുതൽ കെഎസ്ആര്‍ടിസി ബസുകളും സര്‍വീസ് നടത്തും. ആഴ്ചാവസാനങ്ങളിലുള്ള കടുത്ത നിയന്ത്രണങ്ങള്‍ ചുരുക്കുന്ന കാര്യത്തിലും ഇന്നത്തെ യോഗം തീരുമാനമെടുക്കും.
Also Read:
ലോക്ക് ഡൗണിനെതിരെ ഇന്ന് കൊച്ചി, കൊല്ലം നഗരങ്ങളിൽ ഇന്ന് വ്യാപാരികള്‍ കടയടപ്പ് സമരം നടത്തുകയാണ്. ലോക്ക്ഡൗണിൻ്റെ പേരിൽ പോലീസ് ബുദ്ധിമുട്ടിക്കുകയാണെന്നാണ് വ്യാപാരികളുടെ പ്രധാന ആക്ഷേപം. ജീവിതമാര്‍ഗം അടഞ്ഞ സാഹചര്യത്തിൽ സര്‍ക്കാര്‍ കൂടുതൽ ഇളവുകള്‍ക്ക് തയ്യാറാകണമെന്ന് കഴിഞ്ഞ ദിവസങ്ങളിൽ വ്യാപാരികള്‍ വാര്‍ത്താ ചാനലുകളോടടക്കം പ്രതികരിച്ചിരുന്നു. മെഡിക്കൽ സ്റ്റോറുകള്‍ ഒഴികെ തുറക്കാൻ അനുമതിയുള്ള എല്ലാ കടകളും അടച്ചിട്ടു പ്രതിഷേധിക്കാനാണ് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ തീരുമാനം. ഒരു വിഭാഗം ഹോട്ടലുകളും പ്രതിഷേധത്തിൽ പങ്കെടുത്ത് അടച്ചിടുമെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. എന്നാൽ സിപിഎം അനുകൂല സംഘടനയായ വ്യാപാരി വ്യവസായി സമിതി സമരത്തോടു സഹകരിക്കില്ല.
Also Read:
കൊവിഡ് 19 നിയന്ത്രണങ്ങള്‍ പാലിച്ച് കട തുറക്കാൻ അനുവദിക്കണമെന്നും ഓൺലൈൻ ഹോം ഡെലിവറി സംവിധാനം നിയന്ത്രിക്കണമെന്നുമാണ് വ്യാപാരികളുടെ ആവശ്യം. ഓള് കേരള ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷനും ബേക്കേഴ്സ് അസോസിയേഷൻ, സൂപ്പര്‍ മാര്‍ക്കറ്റ് അസോസിയേഷൻ തുടങ്ങിയ സംഘടനകളും സമരത്തിന് പിന്തുണയറിയിച്ചിട്ടുണ്ട്.
അതേസമയം, ശനി, ഞായര്‍ ദിവസങ്ങളിലെ ട്രിപ്പിള്‍ ലോക്ക് ഡൗണിനു സമാനമായ നിയന്ത്രണങ്ങളിൽ നിന്ന് ഇന്നു കൂടുതൽ ഇളവുകളഉണ്ടാകും. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും ഹോട്ടലുകളിൽ നിന്ന് പാഴ്സൽ വാങ്ങാനും ഈ ദിവസങ്ങളിൽ തടസ്സമില്ല.