ജാനുവിനെ കാണാനായി ഹോട്ടലിൽ എത്തുന്നതിനു മുമ്പുള്ള ശബ്ദരേഖയാണ് പ്രസീത പുറത്തുവിട്ടത്. ജാനുവുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും പികെ കൃഷ്ണദാസ് അറിയരുതെന്ന് സുരേന്ദ്രന്റേതെന്ന് കരുതുന്ന സംഭാഷണങ്ങളിൽ പറയുന്നുണ്ട്.
“ഞാനിതെല്ലാം റെഡിയാക്കി അങ്ങോട്ടം ഇങ്ങോട്ടും നടക്കുകയാണ് എന്നും, രാവിലെ ഒൻപത് മണിയോടെ കാണാനെത്താം. സികെ ജാനു ഇതൊന്നും പികെ കൃഷ്ണദാസിനോട് പറയില്ലല്ലോ?” എന്നാണ് ശബ്ദരേഖയിൽ പറയുന്നത്.
അതേസമയം, സിപിഎമ്മുമായോ പി ജയരാജനുമായോ ഒരു ബന്ധമുണ്ടായിട്ടില്ല. തങ്ങളുടേത് ഒരു പട്ടികജാതി പ്രസ്ഥാനമായതിനാലാകാം ബിജെപി ഇതിലേക്ക് സിപിഎമ്മിനെ വലിച്ചിഴച്ചത്. തങ്ങളെ ശത്രുവായി കാണാനുള്ള വിമുഖതകൊണ്ടാകും അങ്ങനെ പറഞ്ഞതെന്നും പ്രസീത പറയുന്നു. വിവാദം ഉണ്ടായ ശേഷം തന്നെ ബിജെപി നേതാക്കളൊന്നും ബന്ധപ്പെട്ടിട്ടില്ലെന്നും അവർ വ്യക്തമാക്കി.
പണം കൊടുത്തില്ലെന്നാണ് സുരേന്ദ്രൻ പറയുന്നത്. പണം വാങ്ങിയില്ലെന്ന് സികെ ജാനുവും പറയുന്നു. തന്നോടു പറഞ്ഞ ഓഡിയോ ക്ലിപ്പിൽ ബാഗിൽ ഇട്ടു നടന്നുവെന്ന് പറഞ്ഞത് പണമല്ലെങ്കിൽ മറ്റെന്താണ്? ഇത്ര രഹസ്യമായി ബാഗിൽ ഇട്ടു നടന്നത് പണമല്ലെങ്കിൽ മറ്റെന്താണെന്ന് വ്യക്തമാക്കാൻ ബിജെപി തയ്യാറാകണമെന്ന് പ്രസീത പറഞ്ഞു. സികെ ജാനുവിന് പണം കൊടുത്തില്ലെങ്കിൽ ഒരു മണിക്കൂർ കൊണ്ട് പണം എന്തു ചെയ്തുവെന്നും അവർ ചോദിച്ചു.