ന്യൂഡൽഹി: കുഴൽപ്പണ കേസിൽ ബി.ജെ.പി. സംസ്ഥാന ഘടകത്തെ പിന്തുണച്ച്കേന്ദ്ര നേതൃത്വം. സംസ്ഥാന സർക്കാരിനെതിരായ പോരാട്ടം ശക്തമാക്കാൻ ദേശീയാധ്യക്ഷൻ ജെ.പി. നഡ്ഡ നിർദേശം നൽകിയതായി കെ. സുരേന്ദ്രൻ പറഞ്ഞു. നഡ്ഡയുടമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷമായിരുന്നു സുരേന്ദ്രന്റെ പ്രതികരണം.
കേരളത്തിലെ ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യം സംബന്ധിച്ച് നഡ്ഡയെ അറിയിച്ചതായി സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു. പിണറായി വിജയൻ സർക്കാരിന്റെ വിദ്വേഷ രാഷ്ട്രീയത്തിനും കള്ളക്കേസുകൾക്കും എതിരായി ശക്തമായി പ്രതികരിക്കാൻ നഡ്ഡ നിർദേശിച്ചതായി സുരേന്ദ്രൻ പറഞ്ഞു. പിണറായി വിജയന്റെ ഫാസിസ്റ്റ് നടപടികൾക്കെതിരായി പോരാട്ടം നടത്താൻ അദ്ദേഹം ആവശ്യപ്പെട്ടതായും സുരേന്ദ്രൻ വ്യക്തമാക്കി.
കുഴൽപ്പണ ആരോപണവുമായി ബന്ധപ്പെട്ട വിഷയങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു കെ. സുരേന്ദ്രൻ നഡ്ഡയുടെ വസതിയിൽവെച്ച് കൂടിക്കാഴ്ച നടത്തിയത്. കേന്ദ്രമന്ത്രി വി. മുരളീധരനുംചർച്ചയിൽ പങ്കെടുത്തു.
Content Highlights:BJP central leadership backs K Surendran, JP Nadda