സംസ്ഥാന അധ്യക്ഷൻ , എന്നിവർക്കെതിരായ പരാതികളാണ് ദേശീയ നേതൃത്വത്തിന് മുന്നിലെത്തിയത്. സംഘടനപരമായ പ്രശ്‌നങ്ങൾ ഉടൻ പരിഹരിക്കണമെന്നും തിരുത്തൽ ആവശ്യമാണെന്ന നിർദേശവും കേന്ദ്രം നൽകി.
ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദയുമായി സുരേന്ദ്രൻ കൂടിക്കാഴ്‌ച നടത്തി. രൂക്ഷമായ നിലപാടാണ് നേതൃത്വത്തിൻ്റെ ഭാഗത്ത് നിന്നുമുണ്ടായത്. കേരളത്തിലെ നിലവിലെ സാഹചര്യങ്ങളിൽ ആശങ്ക രേഖപ്പെടുത്തി. ഇക്കാര്യങ്ങളിൽ വിശദമായ റിപ്പോർട്ട് ആവശ്യപ്പെടുകയും ചെയ്‌തു. രാഷ്‌ട്രീയ ആക്രമണങ്ങളെ അതേരീതിയിൽ പ്രതിരോധിക്കാൻ നദ്ദ അനുമതി നൽകി.
കേരളത്തിലെ രാഷ്‌ട്രീയ സാഹചര്യം സംബന്ധിച്ച് നദ്ദയെ അറിയിച്ചുവെന്ന് സുരേന്ദ്രൻ പറഞ്ഞു. സംസ്ഥാനത്ത് പിണറായി വിജയൻ സർക്കാർ നടത്തുന്ന ഫാസിസ്‌റ്റ് നടപടികൾക്കെതിരായ പോരാട്ടം നടത്താൻ അദ്ദേഹം ആവശ്യപ്പെട്ടു. സർക്കാരിൻ്റെ ഭാഗത്ത് നിന്നുമുണ്ടാകുന്ന വിദ്വോഷ രാഷ്‌ട്രീയത്തിനും കള്ളക്കേസുകൾക്കും എതിരായി ശക്തമായി പ്രതികരിക്കാനുള്ള നിർദേശവും അദ്ദേഹം നൽകിയതായി സുരേന്ദ്രൻ പറഞ്ഞു.
കേരളത്തിലെ തെരഞ്ഞെടുപ്പ് ഫണ്ട് വിവാദം ദേശീയ ശ്രദ്ധയാകർഷിക്കുകയും പ്രധാനമന്ത്രി നരേന്ദ്ര മോദി അതൃപ്‌തി പ്രകടിപ്പിക്കുകയും ചെയ്‌തിരുന്നു. അതിനിടെ കേരള ഘടകത്തിൽ അഴിച്ചുപണി ആവശ്യമാണെന്ന് വ്യക്തമാക്കി സി വി ആനന്ദ ബോസ് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. കൊടകര കുഴൽപ്പണ വിവാദമുള്ള സംഭവങ്ങൾ പാർട്ടിയെ പ്രതിക്കൂട്ടിൽ നിർത്തിയ സാഹചര്യത്തിലാണ് സുരേന്ദ്രൻ ഡൽഹിയിലെത്തി ദേശീയ നേതൃത്വവുമായി ചർച്ച നടത്തിയത്.