തിരുവനന്തപുരം> ശങ്കരാചാര്യാപാലം സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പിന് കീഴില് വരുന്ന കെ.എച്ച്.ആര്.ഐ പഠനം നടത്തുന്നതിനുള്ള നടപടികള് സ്വീകരിച്ചുവരുന്നതായി പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. റോജി.എം ജോണ് എംഎല്എ സമര്പ്പിച്ച സബ്മിഷന് മറുപടി പറയുകയായിരുന്നു അദ്ദേഹം
അങ്കമാലി നിയോജക മണ്ഡലത്തിലെ പ്രധാന പാതയായ എംസി റോഡില് കാലടിയില് സ്ഥിതി ചെയ്യുന്ന പ്രധാന പാലമാണ് ശ്രീ ശങ്കരാചാര്യാപാലം.
നിലവിലുള്ള പാലത്തിന്റെ കാലപ്പഴക്കം കണക്കിലെടുത്ത് ഈ പാലത്തിന് സമാന്തരമായി പുതിയ പാലം നിര്മ്മിക്കുന്നതിന് നേരത്തെ തന്നെ നിര്ദ്ദേശങ്ങള് ഉയര്ന്നിരുന്നു. ഗതാഗത കുരുക്ക് പരിഹരിക്കാന് സമാന്തര പാലത്തിനൊപ്പം, ബൈപ്പാസും, ഫ്ലൈഓവറും വേണം എന്ന ആവശ്യം ജനപ്രതിനിധികള് ഉള്പ്പെടെ മുന്നോട്ട് വച്ചു.
കെ.എച്ച്.ആര്.ഐ ടീം ഇവിടെ പ്രാഥമിക പരിശോധന നടത്തിയിട്ടുണ്ട്. ഇതിന്റെ വിശദമായ റിപ്പോര്ട്ട് ലഭിക്കുന്ന മുറയ്ക്ക് തുടര്നടപടികള് സ്വീകരിക്കുന്നതാണ്.