കോഴിക്കോട്: കോൺഗ്രസിൽ ഗ്രൂപ്പുകൾ ഇല്ലാതായത് നല്ല കാര്യമാണെന്നും അതിന്റെ പേരിൽ ഇനി പുതിയ ഗ്രൂപ്പ് ഉണ്ടാവരുതെന്നും കെ.മുരളീധരൻ എം.പി. ബിജെപിയോട് കോൺഗ്രസ് മൃദുസമീപനം സ്വീകരിക്കുന്നു എന്ന ദുഷ്പേര് ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുകളിലൊക്കെ ന്യൂനപക്ഷങ്ങൾ കോൺഗ്രസിനെ കൈവിട്ടത് അതുകൊണ്ടാണെന്നും കെ.മുരളീധരൻ കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു.
കേന്ദ്രത്തിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരായുള്ള പോരാട്ടം കോൺഗ്രസ് ഏറ്റെടുക്കണം. ബി.ജെ.പി തന്നെയാണ് മുഖ്യ ശത്രു. കോൺഗ്രസിനെ അതിശക്തമായി മുന്നോട്ട് കൊണ്ടുപോവാൻ സുധാകരന് കഴിയുമെന്നും മുരളീധരൻ പറഞ്ഞു.















