കോഴിക്കോട്> കൊടകര കുഴല്‍പ്പണക്കേസ് സൂത്രധാരനായ ധര്‍മരാജനുമായുള്ള ബിജെപി നേതാക്കളുടെ ബന്ധത്തില്‍ അസ്വാഭാവികതയില്ലെന്ന് ദേശീയ നിര്‍വാഹക സമിതി അംഗം പി കെ കൃഷ്ണദാസ്. അദ്ദേഹത്തിന് പാര്‍ടി തെരഞ്ഞെടുപ്പ് സാമഗ്രികൊണ്ടുവരാനുള്ള ചുമതല നല്‍കിയിരുന്നു.
പണം കവര്‍ന്നപ്പോള്‍ ധര്മരാജന് ബിജെപി നേതാക്കളെ വിളിച്ചിട്ടുണ്ട്. അതില്‍ അസ്വാഭാവികതയില്ല. എന്നാല്‍ ആ പണം ബിജെപിയ്ക്കായി കൊണ്ടുവന്നതുകൊണ്ടല്ലേ നേതാക്കളെ വിളിച്ചതെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം പറയാതെ കൃഷ്ണദാസ് ഒഴിഞ്ഞുമാറി.
സികെ ജാനുവിന് പണം നല്‍കിയതില്‍ എന്‍ഡിഎ ഘടകകക്ഷി നേതാക്കള്‍ പരാതി ഉയര്‍ത്തിയത് സംബന്ധിച്ച് കെ സുരേന്ദ്രന് പറഞ്ഞതിനപ്പുറം ഒന്നും പറയാനില്ലെന്നായിരുന്നു വിശദീകരണം. ബിജെപിയ്ക്കെതിരെ അപ്രഖ്യാപിത അടിയന്തിരാവസ്ഥയാണ്. ഇതിനെതിരെ 10ന് ബൂത്ത് അടിസ്ഥാനത്തില്‍ പ്രതിഷേധ ധര്‍ണ നടത്തും.
രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും കൃഷ്ണദാസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.