സർവീസ് ആരംഭിക്കുന്നതിൽ എംഡി അനുവാദം നൽകി. യാത്രക്കാർ കൂടുതലുള്ള റൂട്ടുകൾ കണ്ടെത്തിയാകും സർവീസ് നടത്തുക. അത്യാവശ്യ കാര്യങ്ങൾക്ക് മാത്രമേ പൊതുഗതാഗതം ഉപയോഗിക്കാൻ പാടുള്ളൂ എന്ന നിർദേശം നിലവിലുണ്ട്.
ശനി, ഞായർ ദിവസങ്ങളിൽ സർവീസ് ഉണ്ടായിരിക്കില്ല. സംസ്ഥാനത്ത് ലോക്ക്‌ഡൗൺ നിലനിൽക്കുന്നതിൽ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കും സർവീസ് നടത്തുക. നിന്ന് യാത്ര ചെയ്യാൻ അനുവാദമില്ല. ടിക്കറ്റ് റിസർവ് ചെയ്യാനുള്ള സൗകര്യമുണ്ട്. ഒരു മാസത്തിന് ശേഷമായിരിക്കും സർവീസുകൾ പൂർണമായി പുനഃരാരംഭിക്കുക. ആദ്യ പടിയായിട്ടാണ് ദീർഘ ദൂര ബസുകൾക്ക് മാത്രം സർവീസിന് അനുവാദം നൽകിയിരിക്കുന്നത്.
കെഎസ്ആർടിസി സർവീസുകൾ വീണ്ടും ആരംഭിക്കുന്നതിൽ ആരോഗ്യവകുപ്പിന് എതിർപ്പുണ്ടെന്നാണ് റിപ്പോർട്ടുകൾ. കൊവിഡ് കേസുകൾ ഉയർന്ന തോതിൽ തുടരുന്നതാണ് ആരോഗ്യവകുപ്പിൻ്റെ എതിർപ്പിന് കാരണമാകുന്നത്. സംസ്ഥാനത്ത് കൊവിഡ് കേസുകൾ വർധിച്ചതോടെ ലോക്ക്‌ഡൗൺ നിലവിൽ വന്നതിന് പിന്നാലെയാണ് കെഎസ്ആർടിസി സർവീസുകൾ നിർത്തിവച്ചത്.