ഒട്ടാവ
ക്യാനഡയില് കത്തോലിക്കസഭയുടെ കീഴില് പ്രവര്ത്തിച്ചിരുന്ന റസിഡൻഷ്യൽ സ്കൂള് പരിസരത്ത് 215 കുട്ടികളുടെ ശരീരാവശിഷ്ടം കണ്ടെത്തിയ വിഷയത്തിൽ ഖേദം പ്രകടിപ്പിച്ച് ഫ്രാൻസിസ് മാർപാപ്പ. ഞായറാഴ്ച സെന്റ് പീറ്റേഴ്സ്ബർഗിലെ പ്രാർഥനയ്ക്കിടെയായിരുന്നു മാർപാപ്പയുടെ പരാമർശം. എന്നാൽ, വെറും ഖേദം പോരെന്നും നിർബന്ധിത ക്രൈസ്തവവൽക്കരണത്തിന് ഇരയായി കുട്ടികൾ മരിച്ചതിൽ മാർപാപ്പ മാപ്പ് പറയണമെന്നും ക്യാനഡയിലെ തദ്ദേശീയ വിഭാഗ നേതാക്കൾ ആവശ്യപ്പെട്ടു.
1831 മുതൽ 1996 വരെയുള്ള കാലയളവിൽ രാജ്യത്തെ തദ്ദേശീയവിഭാഗത്തിൽനിന്നുള്ള ഒന്നര ലക്ഷം കുട്ടികളെ ഇത്തരം റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ചേർത്തിരുന്നു. ഇവരില് ആറായിരത്തിലധികം കുട്ടികൾ മരിച്ചെന്നാണ് കണക്ക്. മറ്റ് റസിഡൻഷ്യൽ സ്കൂളുകളിലേക്കും അന്വേഷണം വ്യാപിപ്പിക്കാൻ കനേഡിയൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്.