കോഴിക്കോട്> നിയമസഭാ തെരഞ്ഞെടുപ്പില് ബിജെപി 400 കോടി രൂപയുടെ കള്ളപ്പണം ഒഴുക്കിയത് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ലോക് താന്ത്രിക് യുവജനതാദള് ദേശീയ പ്രസിഡന്റ് സലീം മടവൂര് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണര്ക്ക് പരാതി നല്കി. 140 നിയോജക മണ്ഡലങ്ങളിലും തെരഞ്ഞെടുപ്പ് പ്രവര്ത്തനത്തിന് കള്ളപ്പണം ഉപയോഗിച്ചതായി പരാതിയില് പറഞ്ഞു.
കള്ളപ്പണവാഹകനായ ആര്എസ്എസ് നേതാവ് ധര്മരാജന് തൃശൂരില് പാര്ലമെന്റ് അംഗം സുരേഷ് ഗോപിയുടെ ഓഫീസ് സന്ദര്ശിച്ചിരുന്നു. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന് സഞ്ചരിച്ച ഹെലികോപ്റ്ററില്നിന്ന് വലിയ ബാഗുകള് കാറിലേക്ക് മാറ്റിയതായും വാര്ത്തയുണ്ട്.
തെരഞ്ഞെടുപ്പ് കമീഷന്റെയും പൊലീസിന്റെയും കണ്ണുവെട്ടിച്ച് കള്ളപ്പണം വിവിധ കേന്ദ്രങ്ങളില് എത്തിക്കാനുള്ള നീക്കമായിരുന്നു ഇത്.ജെആര്പി ട്രഷറര് പ്രസീത അഴീക്കോടും കെ സുരേന്ദ്രനുമായുള്ള ടെലിഫോണ് സംഭാഷണത്തില് തുക നല്കാമെന്ന് പറയുന്നത് വ്യക്തമാണ്.
മഞ്ചേശ്വരത്തെ സ്വതന്ത്ര സ്ഥാനാര്ഥി കെ സുന്ദരക്ക് രണ്ടര ലക്ഷം രൂപ നല്കി നാമനിര്ദേശപത്രിക പിന്വലിപ്പിച്ച വിവരവും പുറത്തുവന്നിട്ടുണ്ട്. ഇതെല്ലാം തെരഞ്ഞെടുപ്പ് നിയമങ്ങളുടെ ലംഘനമാണ്. ഇങ്ങനെ നിയമങ്ങളും നിയന്ത്രണങ്ങളും ലംഘിച്ച് ബിജെപി 35ഓളം മണ്ഡലങ്ങളില് അഞ്ചുമുതല് ആറുകോടി രൂപവരെ ചെലവഴിച്ചു.
പല സ്ഥാനാര്ഥികളും കമീഷന് നിര്ദേശപ്രകാരം ആരംഭിച്ച ബാങ്ക് അക്കൗണ്ടില് വന്ന പണം പിന്വലിക്കാതെ കള്ളപ്പണമാണ് ചെലവഴിച്ചത്. ഇതെല്ലാം അന്വേഷിക്കണം. ഇതിനായി തെരഞ്ഞെടുപ്പ് കമീഷന് പ്രത്യേക അന്വേഷണസംഘത്തെ ചുമതലപ്പെടുത്തണമെന്നും പരാതിയില് ആവശ്യപ്പെട്ടു.