തിരുവനന്തപുരം> ഐ ടി ജീവനക്കാരുടെ ക്ഷേമ സംഘടന ആയ പ്രതിധ്വനിയും തൃക്കാക്കര മോഡൽ എഞ്ചിനീയറിംഗ് കോളേജ് പൂർവ്വവിദ്യാർത്ഥി സംഘടനയുടെ ജീവകാരുണ്യ വിഭാഗമായ XMEC സോഷ്യൽ അസ്സിസ്റ്റ് ചാരിറ്റബിൾ ട്രസ്റ്റും (XSA Charitable Trust) ചേർന്ന് സമാഹരിച്ച 200 ഓക്സിമീറ്ററുകളുടെയും 200 പി പി ഇ കിറ്റുകളുടെയും വിതരണോത്ഘാടനം കേരളത്തിന്റെ ബഹുമാനപ്പെട്ട ആരോഗ്യ മന്ത്രി വീണ ജോർജ് നിർവഹിച്ചു.
പ്രതിധ്വനി ജോയിന്റ് സെക്രട്ടറി വിഷ്ണു രാജേന്ദ്രൻ, മോഡൽ എഞ്ചിനീയറിംഗ് കോളേജ് പൂർവ്വ വിദ്യാർത്ഥികളുടെ പ്രതിനിധി ദീപ ആർ എസ്, പ്രതിധ്വനി എക്സിക്യൂട്ടീവ് അംഗം രാജീവ് കൃഷ്ണൻ, ബിജു പ്രസാദ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
തിരുവനന്തപുരത്തുള്ള പേരൂർക്കട ജില്ല ആശുപത്രി, അരുവിക്കര കുടുംബരോഗ്യ കേന്ദ്രം, കഴക്കൂട്ടം കോവിഡ് വാർ റൂം, കടകംപള്ളി കുടുംബരോഗ്യ കേന്ദ്രം, ചാക്ക കുടുംബരോഗ്യ കേന്ദ്രം എന്നിവിടങ്ങളിൽ പ്രതിധ്വനി ഓക്സിമീറ്ററുകളും പി പി ഇ കിറ്റുകളും നേരിട്ടെത്തിച്ചു.