
സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് കുഴൽപ്പണം വന്നിട്ടുണ്ടോ എന്ന് കണ്ടെത്തുന്നതിൻ്റെ ഭാഗമായിട്ടാണ് അദ്ദേഹത്തിൽ നിന്നും മൊഴിയെടുക്കുന്നത്. പുറത്തുവന്ന വാർത്തയോട് സുരേഷ് ഗോപി ഇതുവരെ പ്രതികരണം നടത്തിയിട്ടില്ല.
കുഴൽപ്പണക്കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ്റെ സെക്രട്ടറി ദിപിനെ ഇന്നു പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്യും. തൃശൂര്‍ പ്രസ് ക്ലബിൽ രാവിലെ പത്ത് മണിയ്ക്ക് എത്താനാണ് ദിപിനു നല്‍കിയിരിക്കുന്ന നിര്‍ദേശം. സുരേന്ദ്രൻ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച കോന്നിയിലെത്തിയും സംഘം വിവരങ്ങള്‍ ശേഖരിച്ചു.
ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍ താമസിച്ച ഹോട്ടലിലെത്തിയ പോലീസ് സംഘം ഹോട്ടൽ രജിസ്റ്ററിലെ രേഖകളും പരിശോധിച്ചു. ഇതിനിടെ കെ സുരേന്ദ്രൻ തെരഞ്ഞെടുപ്പിനിടെ ഹെലികോപ്റ്ററിൽ എത്തിച്ച് കാറിലേയ്ക്ക് മാറ്റിയ പെട്ടികളിൽ എന്താണെന്ന സംശയവുമായി പത്തനംതിട്ടയിലെ കോൺഗ്രസ് നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. മൂന്നരക്കോടിയോളം രൂപ വരുന്ന കുഴൽപ്പണവുമായി ബന്ധപ്പെട്ട് സംസ്ഥാന അധ്യക്ഷൻ പാര്‍ട്ടിയിക്കുള്ളിൽ തന്നെ ഒറ്റപ്പെടുന്ന സാഹചര്യത്തിലാണ് കൂടുതൽ ആരോപണങ്ങളുമായി കോൺഗ്രസ് രംഗത്തെത്തിയിട്ടുണ്ട്.















