
തിരുവനന്തപുരം: 40 മുതൽ 44വയസുവരെയുള്ള എല്ലാവർക്കും മുൻഗണനാ ക്രമം ഇല്ലാതെ പ്രതിരോധ വാക്‌സിൻ നൽകുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. 2022 ജനുവരി ഒന്നിന് 40 വയസ് തികയുന്നവർക്കും അതിന് മുകളിൽ പ്രായമുള്ളവർക്കുമാകും മുൻഗണനയില്ലാതെ വാക്‌സിൻ നൽകുകയെന്ന് സർക്കാർ അറിയിച്ചു.
വാക്‌സിൻ വിതരണവുമായി ബന്ധപ്പെട്ട് ദേശീയ ആരോഗ്യ ദൗത്യം സർക്കുലർ പുറപ്പെടുവിച്ചു. സർക്കാരിൻ്റെ പുതിയ തീരുമാനത്തോടെ 40 വയസിന് മുകളിൽ പ്രായമുള്ള എല്ലാവർക്കും കൊവിഡ് വാക്‌സിൻ ലഭ്യമാകും.
അതേസമയം, 18 മുതൽ 44 വയസ് വരെയുള്ളവർക്ക് മുൻഗണനാ ക്രമത്തിലുള്ള വാക്‌സിനേഷൻ തുടരുന്നതാണ്. 45 വയസിന് മുകളിൽ പ്രായമുള്ള എല്ലാവർക്കും വാക്‌സിൻ ലഭ്യമാക്കുന്നതിനായി നിലവിലുള്ള മാർഗനിർദേശങ്ങൾ അനുസരിച്ച് തുടരുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Updating…















