തിരുവനന്തപുരം > ഇറാനില് നിന്നും മത്സ്യ ബന്ധനത്തിന് പോയി സമുദ്രാതിര്ത്തി ലംഘിച്ചതിന് ഖത്തറില് അറസ്റ്റിലായ നാല് മലയാളികളടക്കമുള്ള 24 മത്സ്യത്തൊഴിലാളികള് ജയില്മോചിതരായി. മുഖ്യമന്ത്രിയുടെ നിര്ദ്ദേശപ്രകാരം ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന് ഡല്ഹി നോര്ക്ക ഓഫീസ് മുഖാന്തിരം ഖത്തര് ഇന്ത്യന് എംബസി അധികൃതരുമായി നടത്തിയ അടിയന്തിര ഇടപെടലുകളെ തുടര്ന്നാണ് ഇരുപത് തമിഴ്നാട് സ്വദേശികളും നാല് മലയാളികളും അടങ്ങുന്ന മത്സ്യത്തൊഴിലാളികള്ക്ക് ജയില് മോചിതരാകാന് കഴിഞ്ഞത്.
ഖത്തര് ജയിലില് നിന്ന് മോചിതരായ ഇവര് മല്സ്യ ബന്ധനത്തിന് പുറപ്പെട്ട ഇറാനില് സുരക്ഷിതരായി തിരികെയെത്തി.
വിവിധ മല്സ്യ തൊഴിലാളി സംഘടനകളുടെ അഭ്യര്ത്ഥനയെ തുടര്ന്നാണ്, മുഖ്യമന്ത്രിയുടെ നിര്ദ്ദേശപ്രകാരം ഫിഷറീസ് മന്ത്രി സജി ചെറിയാന് അടിയന്തിരമായി വിഷയത്തില് ഇടപെട്ടത്.
തിരുവനന്തപുരം പൂവ്വാര് സ്വദേശി സെബാസ്റ്റ്യന് (20) അടിമലതുറ സ്വദേശി സില്വ ദാസന് (33) കൊല്ലം പള്ളിതോട്ടം സ്വദേശി സ്റ്റീഫന് (42) ,മൂതാക്കര സ്വദേശി ലേഫസ് (42) എന്നിവരാണ് ഖത്തറില് ജയില് മോചിതരായ മലയാളികള്. ഇറാന് സ്വദേശി ഹസന് എന്നയാളുടെ ഉടമസ്ഥതയിലുള്ള അസിന്, യാഖൂബ് എന്നി രണ്ട് ബോട്ടുകളില് ഇറാനില് നിന്ന് മാര്ച്ച് 22 നാണ് ഇവര് മല്സ്യബന്ധനത്തിന്പുറപ്പെട്ടത്. മാര്ച്ച് 25 നാണ് ഖത്തര് റാസ ലഫാന് പോലീസ്, സമുദ്രാര്ത്തി ലംഘിച്ചു എന്ന കുറ്റത്തിന് ഇവരെ അറസ്റ്റ് ചെയ്തത്. തുടര്ന്ന് ഏപ്രില് 19ന് 50,000 ഖത്തര് റിയാല് വീതം പിഴ ചുമത്തി ജയിലില് അടയ്ക്കുകയായിരുന്നു.
വകുപ്പ്