India vs Qatar, FIFA World Cup 2022 Qualifiers Live Streaming: 2019ൽ ഏഷ്യൻ ചാംപ്യൻമാരായ ഖത്തറിനോട് സമനില നേടാനായ ഇന്ത്യ ലോകകപ്പ്, ഏഷ്യൻ കപ്പ് യോഗ്യതാ മത്സരങ്ങളുടെ രണ്ടാം പാദത്തിൽ അതേ എതിരാളികളുമായി ഇന്ന് ഏറ്റുമുട്ടുകയാണ്.
2019 സെപ്റ്റംബറിൽ നടന്ന മത്സരത്തിൽ ശക്തമായ പ്രകടനം പുറത്തെടുത്ത ഇന്ത്യക്ക് ഖത്തറിനെ ഗോൾ രഹിത സമനിലയിൽ തളയ്ക്കാനായിരുന്നുയ. ഈ ഫലം ഇന്ത്യയുടെ അടുത്ത കാലത്തെ ഏറ്റവും മികച്ച ഫലമായി കണക്കാക്കപ്പെടുന്നു.
കഴിഞ്ഞ വർഷം കോവിഡ് -19 രോഗബാധ കാരണം യോഗ്യതാ മത്സരങ്ങൾ നിർത്തിവച്ച ശേഷം ബാക്കിയുള്ള എല്ലാ ഗ്രൂപ്പ് ഇ മത്സരങ്ങളും ഖത്തർ തലസ്ഥാനമായ ദോഹയിലേക്ക് മാറ്റിയിരുന്നു.
2019ലെ മത്സരത്തിന് ശേഷം ഇന്ത്യയുടെ പ്രകടനം അതിനുശേഷം താഴോട്ട് പോയി. അതേസമയം ഗ്രൂപ്പ് ടോപ്പർമാരായ ഖത്തർ മികച്ച നിലയിലാണ് വ്യാഴാഴ്ചത്തെ മത്സരത്തിൽ എത്തുന്നത്.
Read More: ശക്തരായ ഖത്തറിനെതിരെ; ഇന്ത്യക്ക് മുന്നിലുള്ളത് കടുപ്പമേറിയ മത്സരം
മാർച്ചിൽ നടന്ന അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങളിൽ ലക്സംബർഗിനെയും (1-0), അസർബൈജാനെയും (2-1) പരാജയപ്പെടുത്തിയ ഖത്തർ അയർലൻഡിനെതിരെ 1-1ന് സമനില പിടിക്കുകയും ചെയ്തിരുന്നു,
മാർച്ചിൽ യുഎഇക്കെതിരായ സൗഹൃദമത്സരത്തിൽ 6-0ന് പരാജയപ്പെട്ടതിന് പിറകെയാണ് ഇന്ത്യ ഖത്തറിനെ നേരിടാനൊരുങ്ങുന്നത്.
World Cup qualifying match between India and Qatar: Time, Venue, Live Streaming and Broadcasting- ഇന്ത്യ-ഖത്തർ ലോകകപ്പ് യോഗ്യതാ മത്സരം: സമയം, സ്ട്രീമിങ്
2021 ജൂൺ 4 വ്യാഴാഴ്ച രാത്രി 10.30ന് ഖത്തറിലെ അൽ സദ് സ്റ്റേഡിയത്തിലാണ് മത്സരം.
സ്റ്റാർ സ്പോർട്സ് 1, സ്റ്റാർ സ്പോർട്സ് 1 എച്ച്ഡി, സ്റ്റാർ സ്പോർട്സ് 2, സ്റ്റാർ സ്പോർട്സ് 2 എച്ച്ഡി, സ്റ്റാർ സ്പോർട്സ് 3 എന്നീ ടിവ ചാനലുകളിൽ മത്സരം തത്സമയം കാണാം.
ഹോട്ട്സ്റ്റാറിലാണ് ഓൺലൈൻ സ്ട്രീമിങ് ലഭ്യമാവുക.
ഇന്ത്യൻ ടീം
ഗുർപ്രീത് സിങ് സന്ധു, അംരീന്ദർ സിംഗ്, ധീരജ് സിങ്, പ്രീതം കോട്ടാൽ, രാഹുൽ ഭേകെ, നരേന്ദർ ഗെഹ്ലോട്ട്, ചിങ്‌ലെൻസാന സിംഗ്, സന്ദേശ് ജിംഘൻ, ആദിൽ ഖാൻ, ആകാശ് മിശ്ര, ശുഭാഷിഷ് ബോസ്, ഉദാന്ത സിംഗ്, ബ്രൻഡൻ ഫെർണാണ്ടസ്, ലിസ്റ്റൺ കൊളാക്കോ, റൗളിൻ ബാർഗസ്, ഗ്ലാൻ മാർട്ടിൻസ്, അനിരുദ്ധ് താപ്പ, പ്രണോയ് ഹാൽഡർ, സുരേഷ് സിങ്, ലാലെങ്‌മാവിയ റാൽട്ടെ, അബ്ദുൾ സഹൽ, യാസിർ മുഹമ്മദ്, ലാലിയാൻസുവാല ചാങ്‌തെ, ബിപിൻ സിങ്, ആഷിക് കുരുണിയൻ, ഇഷാൻ പണ്ഡിറ്റ്, സുനിൽ ഛേത്രി, മൻവീർ സിംഗ്.
The post India vs Qatar Streaming and Time: ലോകകപ്പ് യോഗ്യതാ മത്സരം: ഇന്ത്യ ഇന്ന് ഖത്തറിനെതിരെ appeared first on Indian Express Malayalam.