പാരീസ്
ഫ്രഞ്ച് ഓപ്പൺ ടെന്നീസിൽ ലോക ഒന്നാം നമ്പർ താരം നൊവാക് യൊകോവിച്ചും രണ്ടാം റാങ്കുകാരൻ റാഫേൽ നദാലും രണ്ടാം റൗണ്ടിൽ. ഇരുവരും ആദ്യ കളി അനായാസം ജയിച്ചു.യൊകോവിച്ച് അമേരിക്കയുടെ ടെന്നിസ് സാൻഡ്ഗ്രെനെയെ 6-–-2, 6-–-4, 6––2ന് കീഴടക്കി. പതിമൂന്ന് തവണ ഫ്രഞ്ച് ഓപ്പൺ നേടിയ സ്പാനിഷുകാരൻ നദാൽ ഓസ്ട്രേലിയയുടെ അലക്സി പോപിറിനെ 6-–-3, 6––2, 7-–-6 ന് പരാജയപ്പെടുത്തി.
വനിതകളിൽ ചെക്ക് താരങ്ങളായ കരോലിന പ്ലിസ് കോവ, കരോലിന മുചോവ, അമേരിക്കൻ കൗമാര വിസ്മയം കോകോ ഗഫ് എന്നിവർ രണ്ടാം റൗണ്ടിലെത്തി. വീനസ് വില്യംസ് പുറത്തായി. ജാപ്പനീസ് താരം നവോമി ഒസാക ടൂർണമെന്റിൽ നിന്നും പിൻവാങ്ങിയതിനാൽ റുമാനിയയുടെ അന്നാ ബോഗ്ഡന് മൂന്നാം റൗണ്ടിലേക്ക് വാക്ക് ഓവർ ലഭിച്ചു.