സംസ്ഥാനത്തെ ന്യൂനപക്ഷ സമുദായംഗങ്ങൾക്കുള്ള സ്കോളർഷിപ്പുകളിൽ 80: 20 അനുപാതം അനുവദിച്ചുള്ള സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ സർലകക്ഷി യോഗം വിളിച്ചത്. കോടതി വിധിക്കെതിരെ സർക്കാർ അപ്പീൽ പോകണമെന്ന ആവശ്യവുമായി മുസ്ലിം സംഘടനകളും രംഗത്തെത്തിയിരുന്നു.
Also Read :
സംസ്ഥാന സർക്കാരിന്‍റെ കീഴിലുളള ന്യൂനപക്ഷ സ്കോളർഷിപ്പുകളുടെ അവകാശം 80 ശതമാനം മുസ്ലീം ന്യൂനപക്ഷ വിഭാഗങ്ങൾക്കും 20 ശതമാനം പിന്നാക്ക ക്രൈസ്തവ വിഭാഗങ്ങൾക്കും നിശ്ചയിച്ചുളള സർക്കാർ ഉത്തരവാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് റദ്ദാക്കിയത്. ഈ ഉത്തരവ് വിവേചനപരവും ഭരണഘടനാ വിരുദ്ധവുമാണെന്നായിരുന്നു കണ്ടെത്തൽ.
Also Read :
ന്യൂനപക്ഷ സമുദായത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് മെറിറ്റ് സ്‌കോളര്‍ഷിപ്പ് അനുവദിക്കുമ്പോള്‍ ജനസംഖ്യാനുപാതികമായി തുല്യത പാലിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിക്കുകയും ചെയ്തിരുന്നു. നേരത്തെ വിധിക്കെതിരെ അപ്പീൽ പോകണമെന്ന മുസ്ലീം സംഘടനകളുടെ ആവശ്യത്തോട് പ്രതികരിച്ച മുഖ്യമന്ത്രി ഹൈക്കോടതി ഉത്തരവ് പഠിച്ച ശേഷം തീരുമാനമെടുക്കുമെന്നായിരുന്നു പറഞ്ഞത്.